പാലക്കാട് ജില്ലയിൽ പോലീസ് പാസിന് അപേക്ഷിച്ചത് 18904 പേർ; 8064 അപേക്ഷകൾ നിരസിച്ചു. ജില്ലയ്ക്കകത്ത് ദീർഘദൂര യാത്രകൾക്കും പാസ് നിർബന്ധം

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുള്ള പോലീസ് പാസിനായി ജില്ലയിൽ മെയ് എട്ട് വൈകിട്ട് മുതൽ ഇന്നലെ (മെയ് 10) വൈകിട്ട് ആറ് വരെ അപേക്ഷിച്ചത് 18904 പേർ.

ഇതിൽ 4878 അപേക്ഷകൾക്ക് അനുമതി നൽകി. അത്യാവശ്യമില്ലെന്നു കണ്ടെത്തിയ 8064 അപേക്ഷകൾ നിരസിച്ചതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാർ അറിയിച്ചു.

http://pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അവശ്യ സര്‍വ്വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍, വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും പാസിന് ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇവര്‍ക്കു വേണ്ടി തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാവുന്നതാണ്. യാത്രാനുമതി കിട്ടിയാല്‍ അപേക്ഷകരുടെ മൊബൈല്‍ ഫോണില്‍ ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസാണ് പോലീസ് പരിശോധനയ്ക്ക് കാണിക്കേണ്ടത്. ജില്ല വിട്ട് യാത്ര ചെയ്യുന്നത് പൊതുവെ നിരുത്സാഹപ്പെടുത്താനാണ് സർക്കാർ തീരുമാനം.

അടുത്ത ബന്ധുവിന്‍റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, രോഗിയെ ചികില്‍സാ ആവശ്യത്തിനായി മറ്റൊരിടത്തേക്ക് കൊണ്ടുപോകല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കുകയുള്ളൂ.

ജില്ലയ്ക്കകത്ത് ദീർഘദൂര യാത്രകൾക്കും സ്ഥിരമായി ജോലിക്ക് പോകേണ്ടവർക്കും പോലീസ് പാസ് നിർബന്ധമാണ്. പോലീസ് പാസിനോടൊപ്പം ഒരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. വാക്സിനേഷന്‍ കേന്ദ്രങ്ങളിൽ പോകുന്നവര്‍ക്കും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി തൊട്ടടുത്തുളള കടകളില്‍ പോകുന്നവര്‍ക്കും സത്യപ്രസ്താവന മതിയാകും.

അതിന്‍റെ മാതൃകയും ഈ വെബ്സൈറ്റില്‍ ലഭിക്കും. എന്നാൽ അന്തർ സംസ്ഥാന യാത്രകൾക്ക് കോവിഡ് 19 ജാഗ്രത പോർട്ടലിൽ തന്നെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇത്തരം യാത്രകൾക്ക് പോലീസ് പാസ് അനുവദിക്കുകയില്ല.

palakkad news
Advertisment