27
Saturday November 2021

റെയിൻബോ നേഷൻ ക്രോണിക്കിൾസ്: 4. ജലദേവതകൾക്കൊപ്പം….

ബോസ് പ്രതാപ്
Friday, December 29, 2017

പ്രിയ ജിക്കെ,

നാളെ ഞാൻ തിരികെ ദുബായിലെക്ക് യാത്ര തിരിക്കയാണ്, രസകരമായ ഒരു കെയ്പ് ടൗൺ ഉല്ലാസയാത്രക്ക് കൊടിയിറക്കം പ്രഖ്യാപിച്ചുകൊണ്ട്. അതിന് മുൻപായി എനിക്കായി പ്രദേശത്ത് കാത്തിരിക്കുന്ന രണ്ട് പ്രധാന വിനോദപാക്കേജുകൾ കൂടിയുണ്ട്. ഹെർമാനസ് വെയിൽ ട്രാക്കിങ്ങും ടൂ ഓഷ്യൻസ് ജലോദ്യാനസന്ദർശനവും ആണവ.

കെയ്പ് ടൗണിലെ തീരക്കടൽ താണ്ടുവാൻ ഉദ്യമിക്കുന്ന ഏതൊരു വിനോദസഞ്ചാരിയും കാണുന്ന ചില വന്യ സ്വപ്നങ്ങളുണ്ട്. ഹെർമാനസ് കടലലകളിൽ ഉരുണ്ടുമറിഞ്ഞുകൊണ്ടുള്ള ഓർക്ക തിമിംഗലങ്ങളുടെ ഇരപിടുത്തം – ഇര ഒരു വലിയ ഗ്രേ തിമിംഗലത്തിന്റെ കുഞ്ഞായാൽ അത്രയും നന്ന് – മുതൽ ചരിത്രാതീതകാലങ്ങൾ തൊട്ട് ഇന്നുവരെ ശാസ്ത്രീയമായി അറിഞ്ഞവയിൽ ഏറ്റവും വലിപ്പമേറിയ വേട്ടക്കാരനായ; ഇന്നും തീർത്തങ്ങോട്ട്‌ അന്യം നിന്നുപോകാൻ കൂട്ടാക്കാതെ ആഴക്കടലുകളിൽ എവിടെയോ മറഞ്ഞിരുന്ന് ഇരതേടുന്നുവെന്ന് കഥകൾ ഇഷ്ടപ്പെടുന്നവർ കരുതുന്ന മെഗാലോഡോൺ (വംശനാശം വന്നു എന്ന് കരുതപ്പെടുന്ന ഭീമൻ സ്രാവ്) വരെ.

ബ്രൈഡ്സ് തിമിംഗലം

ടൂ ഓഷ്യൻസ് അക്വറിയം കെയ്പ് ടൗണിലെ വിക്ടറിയ ആൻഡ് അൽഫ്രഡ് വാട്ടർഫ്രണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രവും ദക്ഷിണ അറ്റ്ലാൻറ്റിക്ക് സമുദ്രവും ചേരുന്നിടത്ത് സ്ഥിതി ചെയ്യുന്നുവെന്നതാണ് ഇതിന്റെ വലിയ സവിശേഷത. അക്വറിയത്തിന്റെ അറ്റ്ലാൻറ്റിക്ക് ഓഷ്യൻ ഗ്യാലറിയാണ് ആദ്യം സന്ദർശിച്ചത്. സമുദ്രാന്തർലോകത്തെ വിസ്മയക്കാഴ്ചകളാണ് അവിടെ നമ്മെ എതിരേൽക്കുവാനുള്ളത്.

സുതാര്യതയുടെ ദൃഷ്ടാന്തമായ ജെല്ലി മത്സ്യങ്ങളും ഭീമൻ ചിലന്തി ഞണ്ടുകളും തീരെ ചെറുതെങ്കിലും അസുലഭമായതിനാൽ വലിയ പ്രാധാന്യം പേറുന്ന നൈസ്നാ കടൽകുതിരകളും അവിടെ സന്ദർശകരുടെ മനംകവരുന്നു മൽസ്യങ്ങളുടെ സഞ്ചയങ്ങൾക്ക് പുറമെ.

പക്ഷെ ബഹുവർണ്ണമൽസ്യങ്ങളുടെ അതിശയിപ്പിക്കുന്ന വൈവിധ്യം ആസ്വദിക്കണമെങ്കിൽ അക്വറിയത്തിന്റെ ഇന്ത്യൻ മഹാസമുദ്രഭാഗമായ ഇന്ത്യൻ ഓഷ്യൻ ഗ്യാലറിയിലേക്ക് തന്നെ പോകണം. ഇവിടെ, ‘ഫൈൻഡിംഗ് നീമോ’ എന്ന കുട്ടികളുടെ അനിമേഷൻ സിനിമയിലൂടെ കൊച്ചു ഹൃദയങ്ങൾ ഏറെ കവർന്ന കോമാളി മത്സ്യത്തെ കാണാം. ഇതിനെ അനിമൻ ഫിഷ് എന്നും വിളിക്കാം. അടുത്തത് ഐ ആൻഡ് ജെ ഓഷ്യൻ എക്സിബിറ്റ് 1.6 ദശലക്ഷം സമുദ്രജലമാണ് ഇവിടെ ഉൾക്കൊള്ളുന്നത്. അപൂർവ്വ മത്സ്യസമ്പത്തിന്റെ കലവറയാണിവിടം. ഇവിടെ സ്കൂബാ ഡൈവിങ്ങിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു സന്ദർശകർക്കായി.

റാഗ്ഡ് ടൂത്ത് ഷാർക്ക്

കുറെ കാലത്തെ ഇടവേളക്ക് ശേഷം 2017 ജൂലൈയിൽ പുനരാരംഭിച്ച പ്രിഡേറ്റഴ്സ് എക്സിബിറ്റ് ആണെനിക്ക് പക്ഷെ ഏറെ പഥ്യമായത്‌. അവിടത്തെ മുഖ്യ ആകർഷണങ്ങളായ ഒൻപത് റാഗ്ഡ് ടൂത്ത് സ്രാവുകളിൽ (റാഗി എന്ന് സ്നേഹപൂർവ്വം) എന്റെ ശ്രദ്ധ തങ്ങിനിന്നു. മൂന്ന് മീറ്ററോളം വളരുന്ന ഈ മത്സ്യങ്ങളെ ഒരു നിശ്ചിത വലിപ്പമെത്തുമ്പോൾ അക്വറിയം അധികൃതർ തൊട്ടടുത്ത ബഫൽ ഉൾകടലിൽ ടാഗ് ചെയ്തശേഷം സ്വതന്ത്രമാക്കുകയാണ് പതിവ്. അവിടന്നങ്ങോട്ട്‌ സ്രാവുകളുടെ തുടർ ഗവേഷണങ്ങളിൽ ഇവയും ഗണ്യമായ പങ്ക് വഹിക്കുന്നു.

അനുഭവസമ്പന്നനായ ഒരു ഡൈവറെ സംബന്ധിച്ചിടത്തോളം ആഴങ്ങളിലെ വന്യതയിൽ റാഗി ഒരു ഹൃദ്യമായ അനുഭവമാണ്. പക്ഷെ റാഗിയെ മുൻപരിചയമില്ലാത്തവരിൽ അതിന്റെ അകാരവടിവും ക്രൗര്യം മുറ്റിയ മുഖഭാവവും മെല്ലെ അടിത്തട്ടിന് തൊട്ട് മുകളിലൂടെയുള്ള ഇരതേടും മട്ടിലെ ഗതിയും ഒക്കെ തെറ്റിദ്ധാരണ ഉണർത്തിയേക്കാം. പ്രത്യേകിച്ച് സ്റ്റീവൻ സ്പിൽബർഗ് എഴുപതുകളിൽ എപ്പോഴോ അഴിച്ചുവിട്ട കരാളമായ സ്രാവിൻ സങ്കല്പത്തിൽ നിന്നും ഇനിയും മുക്തിനേടുവാനാവാത്ത ഒരാൾക്ക്.

കെയ്പ് ടൗണിൽ സ്കൂബാ ഡൈവ് ചെയ്തുപരിചയമുള്ളവർക്ക് വന്യനീലിമയിൽ ഒരു റാഗി ഒപ്പം നീന്തിതുടിക്കുവാൻ തീർത്തും അനുരൂപനായ കൂട്ടാളിയാണ്. അല്ലാത്തവർക്ക് ഒരുപക്ഷെ മന്ദം മന്ദമൊഴുകിയുള്ള ആ വരവിൽ തന്നെ ഇരുപതടിയോളം പോരുന്ന ഒരു ഗ്രേറ്റ്‌ വൈറ്റിന്റെയോ അല്ലെങ്കിൽ പ്രാചീന കാലങ്ങളിൽ അറുപതടിയിലേറെ ആകാരം വളർന്നിരുന്ന ഒരു ഭീകരൻ മെഗലോഡോൺറെ തന്നെയോ ഭീതിദായകമായ ഓർമ്മകളുണർത്തിയേക്കാം.

ബ്രൗൺ ഫർ സീലുകൾ

WWFന്റെ വീക്ഷണത്തിൽ ലോകത്തെ തന്നെ ഏറ്റവും മുന്തിയ പന്ത്രണ്ട് തിമിംഗല നിരീക്ഷണകേന്ദ്രങ്ങളിൽ ഒന്നാണ് ഹെർമാനസ്. ഹെർമാനസ് വലിയ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത് അത് പ്രൗഢഗംഭീരഗാത്രം കൊണ്ടും മനുഷ്യരോടുള്ള അസാമാന്യമിത്രഭാവം കൊണ്ടും ജനസമ്മതിയാർജ്ജിച്ച തെക്കൻ റൈറ്റ് തിമിംഗലങ്ങളുടെ കേളിഗൃഹമായതുകൊണ്ടുകൂടിയാണ്.

പക്ഷെ മിത്രഭാവം തിമിംഗലങ്ങൾക്ക് മനുഷ്യനോട് മാത്രമേയുണ്ടായിട്ടുള്ളൂ എന്നതും ഒരു നീറുന്ന വസ്തുതയായി തുടരുന്നതിന് ഉത്തമസാക്ഷ്യം വഹിക്കുന്നത് റൈറ്റ് വെയിൽ എന്ന അതിന്റെ നാമം തന്നെയാണ്. അതിലെ റൈറ്റ് എന്ന പദം സൂചിപ്പിക്കുന്നത് മന്ദഗതികൊണ്ടും ശാന്തസ്വഭാവം കൊണ്ടും വേട്ടയാടുവാൻ ഏറ്റവും യോജ്യമായ തിമിംഗലം എന്നത്രെ.

ഒരു റൈറ്റ് തിമിംഗലത്തിനെ തേടി, വാടകക്കെടുത്ത ഞങ്ങളുടെ ഇടത്തരം ക്രൂസർ ബോട്ടിൽ ഏറെ അലഞ്ഞു. ആദ്യം മുന്നിൽ വന്ന് പെട്ടത് പക്ഷെ ബ്രൗൺ ഫർ സീലുകളുടെ ഒരു കോളനിയായിരുന്നു. പേര് കടൽസിംഹമെന്നാണെങ്കിലും സമുദ്രഭക്ഷ്യചങ്ങലയിൽ ഇവൻ താഴെക്കിടക്കാരനാണ്. പ്രധാന ശത്രുക്കളോ, ഗ്രേറ്റ്‌ വൈറ്റ് സ്രാവുകളും പിന്നെ ഓർക്ക തിമിംഗലങ്ങളും.

എങ്കിലും നമ്മുടെ കടൽസിംഹവും തീരെ മോശക്കാരനല്ല. മിന്നൽ വേഗത്തിൽ പാഞ്ഞടുക്കുന്ന ഗ്രേറ്റ്‌ വൈറ്റുകളുടെ കൂർത്തമൂർത്ത പല്ലുകളിൽ നിന്നും രക്ഷപെടാൻ അവനുമുണ്ട് ചില പൊടികൈകൾ.

വേട്ടക്കാരൻ അടുക്കുമ്പോൾ കൂട്ടമായി നീങ്ങിയും വിവിധ ദിശകൾ ലാക്കാക്കി കുതിക്കുകയും ചെയ്ത് അതിനെ ആശയക്കുഴപ്പത്തിൽ പെടുത്തുക, ജലോപരിതലത്തിൽ നിന്നും ഏറെ താഴേക്ക് ഊളിയിട്ട് ഇരതേടുക; സമുദ്രാന്തർഭാഗത്തെ മെച്ചപ്പെട്ട കാഴ്ചക്ക്, പിന്തുടരുന്ന സ്രാവിന്റെ പിൻചിറക് ചേർന്ന് നീന്തുക അതിന്റെ പല്ലുകളിൽ നിന്നും അകലം പാലിക്കാൻ…..ഇനിയുമേറെയുണ്ട് തന്ത്രങ്ങൾ!

ഇന്ത്യൻ ഓഷ്യൻ എക്സിറ്റിലെ മത്സ്യക്കാഴ്ച്ച

പക്ഷെ ശത്രുസ്ഥാനത്ത് മനുഷ്യൻ വരുമ്പോഴാണ് പ്രശ്നം. അങ്ങനെയൊരു സാഹചര്യത്തിൽ ജീവനഷ്ടം ഒന്നിലോ പത്തിലോ നൂറിലോ നിൽക്കുമോ? 1800നും 1825നും മധ്യേ ലക്ഷക്കണക്കിന് ബ്രൗൺ ഫർ സീലുകൾ ആണ് തുലഞ്ഞത്. വാണിജ്യതാല്പര്യങ്ങൾക്കായുള്ള മനുഷ്യന്റെ ചാട്ടുളിയേറുകൾക്ക് മുന്നിൽ.

ഓസ്ട്രേലിയ ഉൾപ്പെടെ മിക്ക വികസിത രാജ്യങ്ങളും ഈ ക്രൂരത 19ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ നിയമം മൂലം നിർത്തലാക്കിയെങ്കിലും ദക്ഷിണാഫ്രിക്കക്കാരന്റെ മനസ്സിൽ വെളിച്ചം വരാൻ 1990 വരെ കാക്കേണ്ടി വന്നു. പക്ഷെ അതിന് പ്രതിഫലമെന്നോണം ആ വർഷം തന്നെ കടുത്ത ക്രിക്കറ്റ്‌ ആരാധകരുള്ള ആ രാജ്യത്തിന്റെ മേൽ വർണ്ണവെറി ആരോപിച്ച്, അതുവരെ നിലനിന്നിരുന്ന ഔദ്യോഗിക ടെസ്റ്റ്‌ ക്രിക്കറ്റ്‌ അയോഗ്യത പിൻവലിക്കപ്പെട്ടത് കാവ്യനീതിയായി, ഒരു പ്രകൃതിസ്നേഹിയെ സംബന്ധിച്ചിടത്തോളമെങ്കിലും.

കടൽസിംഹങ്ങളുടെ കോളനിയിൽ നിന്നും ഏറെ ദൂരം മുന്നോട്ട് പോയിരുന്നു ഞങ്ങൾ അപ്പോഴേക്കും. പൊടുന്നനെ മുന്നിൽ അല്പം ദൂരെയായി ജലോപരിതലത്തെ കീറിമുറിച്ചുകൊണ്ട് ഒരു കറുത്ത ആകാരം മറിഞ്ഞത് ആദ്യം കണ്ടത് ഞാനായിരുന്നു. ‘സതേൺ റൈറ്റ്!’ എന്റെ ആശ്ചര്യം കലർന്ന പ്രഖ്യാപനത്തെ ഖണ്ഡിച്ചുകൊണ്ടുള്ള ഗൈഡിന്റെ തിരുത്തലും ഏതാണ്ട് ഒരുമിച്ചാണ് വന്നത് – ‘നോ മേയ്റ്റ്‌, ഇറ്റ്സ് ആ ബ്രൈഡ്സ് വെയിൽ!’

‘സീ ഇറ്റ്സ് ആ സ്മാൾ അനിമൽ, വൈൽ ആ സതേൺ റൈറ്റ് ഈസ് ആ ലാർജർ വൺ, കമ്പാരിറ്റീവ്ലി’

ലേഖകൻ കെയ്പ് പോയിന്റിൽ

ശരിയാണ് മുന്നിൽ മറിയുന്ന ജീവി ഒരു തിമിംഗലത്തിന്റെ പൊതുസങ്കല്പത്തെ അപേക്ഷിച്ച് ചെറുത് തന്നെയായിരുന്നു. ഒരിക്കൽക്കൂടി ബ്രൈഡ്സ് തിമിംഗലത്തിന് (ശാസ്ത്രനാമം: Balaenoptera brydei) നൽകിയിരിക്കുന്ന നാമത്തിൽ ഒരുതരം അവിശുദ്ധ യുക്തി കലർന്നിരിക്കുന്നതായി കാണാം.

ബ്രൈഡ്സ് എന്ന നാമം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ഒരു ആധുനിക തിമിംഗലവേട്ടക്കുള്ള കേന്ദ്രം സ്ഥാപിക്കാൻ സഹായിച്ച നോർവ്വെക്കാരൻ എഞ്ചിനീയർ യോഹൻ ബ്രൈഡിന്റെ പേരിൽ നിന്നും ഉൾക്കൊണ്ടതാണ് എന്ന അപഹാസ്യകരമായ വസ്തുതയല്ലാതെ മറ്റൊന്നല്ല അത്. പിന്നെ ഇതുവരെ ഞാൻ എഴുതിയതുപോലെ ബ്രൈഡ്സ് എന്നല്ല ഇവിടെ ഇവർ ആ പദം ഉച്ഛരിക്കുന്നത്; ഏതാണ്ട് ‘ബ്രൂഡസ്’ എന്നപോലെയാണ്.

നാളെ ഞാൻ ഈ തീരങ്ങളോട് വിട പറയുമ്പോൾ അത് തീർത്തും താത്കാലികമായിട്ടായിരിക്കും എന്ന് ഞാൻ അങ്ങയോടാണയിടുന്നു. കാരണം പ്രകൃതിയെ പ്രതിയും മനുഷ്യനെ പ്രതിയും സർവ്വോപരി മനുഷ്യത്വത്തെ പ്രതിയുമുള്ള ഒരു മനുഷ്യസമൂഹത്തിന്റെ സദ്ഭാവനയുടെ ഉത്തമ ദൃഷ്ടാന്തമാണ് ഞാൻ ഇവിടെ ഇത്രനാൾ കണ്ടതും അനുഭവിച്ചതും.

കോട്ടുവായിടുന്ന പെൻഗ്വിൻ

ഇന്നും അടങ്ങൻകൊല്ലി വലകൾ കൊണ്ട് സ്വതവേ ഉണങ്ങിയ കടൽതീരങ്ങളെ വീണ്ടും വീണ്ടും ഒരു ദാക്ഷിണ്യവും കൂടാതെ കീറി മുറിയ്ക്കുവാൻ നിയമം മൂലം അനുവദിക്കുന്ന രാജ്യങ്ങൾക്കും വിനോദസഞ്ചാരത്തിന്റെ പേരിൽ തങ്ങളുടെ പ്രകൃതിദത്തമായ ജലസമ്പത്തിനെ തീർത്തുമുടിയ്ക്കുന്നത് പുഞ്ചിരിയോടെ നോക്കിനിൽക്കുവാൻ ലജ്ജ തീരെയില്ലാത്ത സമൂഹങ്ങൾക്കും കെയ്പ് ടൗൺ വെറുമൊരു മാതൃക മാത്രമല്ല, മറിച്ച് ഒരു വേദപുസ്തകം തന്നെയാണെന്ന് കൂട്ടിചേർത്തുകൊണ്ട് നിർത്തട്ടെ.

ശുഭം !

വെബ്സൈറ്റിൽ അപ്ഡേഷൻ നടക്കുന്നതിനാൻ പുതിയ വാർത്തകൾ അപ് ലോഡ് ചെയ്യുന്നതിലും വാർത്ത ലിങ്കുകൾ തുറക്കുന്നതിലും നേരിയ താമസം നേരിടുന്നുണ്ട്. മാന്യ വായനക്കാർ സഹകരിക്കുമല്ലോ.

More News

സംസ്ഥാനത്ത് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നും വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2008ലെ വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, 2015ൽ ചട്ടത്തിൽ ഭേദഗതി […]

ആംസ്റ്റര്‍ഡാം: ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡ്‌സിലെത്തിയ 61 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഷിഫോള്‍ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. പോസീറ്റിവ് ആയവരില്‍ ഒമിക്രോണ്‍ വകഭേദം ഉണ്ടോ എന്ന് അറിയാനായി കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയതിന് പിന്നാലെ അറുന്നൂറോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

ദുബൈ: പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചില രാജ്യങ്ങള്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി എമിറേററ്‌സ് എയര്‍ലൈന്‍. യാത്രയ്ക്ക് മുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് എമിറേറ്റ്‌സ് വെബ്‌സൈറ്റില്‍ നിര്‍ദ്ദേശങ്ങള്‍ വന്നത്. നിയന്ത്രണങ്ങള്‍ ബാധകമാകുന്ന യാത്രക്കാര്‍ റീബുക്കിങ് ഉള്‍പ്പെടെയുള്ളവയ്ക്കായി അതത് ട്രാവല്‍ ഏജന്റുമാരെ ബന്ധപ്പെടുകയോ എമിറേറ്റ്‌സ് കാള്‍ സെന്ററിനെ സമീപിക്കുകയോ ചെയ്യണമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതി 2021 ലേക്ക് ഓപ്ഷൻ സമർപ്പിക്കുവാനിലുള്ള അവസാന തീയതി നവംബർ 30 ന് അവസാനിക്കും. ചരക്ക് സേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവർദ്ധിത നികുതി, കേന്ദ്ര വിൽപന നികുതി, കാർഷികാദായ നികുതി, പൊതു വിൽപന നികുതി, ആഡംബര നികുതി, സർചാർജ്, എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർക്കാനാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. പിഴയിലും പലിശയിലും 100% ഇളവ് ലഭിക്കും എന്നാൽ കേരള […]

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടത്താനിരുന്ന പാര്‍ലമെന്റിലേക്കുള്ള ട്രാക്ടര്‍ റാലി മാറ്റിവെക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഡിസംബര്‍ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരം ഉണ്ടാവില്ല. അതേ സമയം, സമരത്തിനിടെ കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. നഷ്ടപരിഹാര കാര്യത്തിലും സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.

കോട്ടയം: ഇരുപത്തെട്ടു വർഷം കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ്, മീനച്ചിൽ താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച ഇ.ജെ ആഗസ്തി കേരള കോൺഗ്രസ് (എം) പാർട്ടിയേയും ചെയർമാൻ ജോസ് കെ മാണിയേയും തള്ളിപ്പറയുന്നത് അദ്ദേഹം പാർട്ടി വിട്ടത് കൊണ്ട് വന്നു ചേർന്ന സ്ഥാന നഷ്ടം മൂലം ഉണ്ടായ നിരാശകൊണ്ടെന്ന്   സണ്ണി തെക്കേടം പറഞ്ഞു ആഗസ്തി സാർ പ്രസിഡണ്ടായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായും പ്രവർത്തിച്ച സമയത്താണ് അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം […]

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി രൺവീർ സിങ് വേഷമിടുന്ന “83” യുടെ ടീസർ റിലീസ് ചെയ്തു. ചിത്രത്തിന്‍റെ സംവിധായകന്‍ കബീർ ഖാനാണ് സോഷൃൽ മീഡിയയിലൂടെ ടീസർ പങ്കുവച്ചത്. രൂപം കൊണ്ടും വേഷവിധാനം കൊണ്ടും കപിൽ ദേവായി രൺവീർ എത്തുന്നതിന്‍റെ ചിതങ്ങൾ ഇതിനോടകം സമൂഹ മാധൃമങ്ങളിൽ വൈറലായിരുന്നു. വിവിയൻ റിച്ചാർഡ്‌സിന് മദൻ ലാൽ എറിഞ്ഞ പന്ത് കപിൽ ദേവ് ഇന്തൃൻ ക്രിക്കറ്റ് ആരാധകരെ മുൾമുനയിൽ നിർത്തിച്ച ക്യാച്ചെടുക്കുന്നതാണ് ടീസറിൽ കാണുന്നത്. സാഖിബ് സലീം, ഹാർഡി സന്ധു, […]

അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ ക്രിസ്മസ് പരേഡ് കൂട്ടക്കൊലയുടെ ജീവിക്കുന്ന രക്തസാക്ഷിയായി പതിനൊന്നു വയസ്സുകാരി ജെസ്സലിന്‍ ടോറസ്. പരേഡ് നടക്കുന്നതിനിടയിലേക്ക് അക്രമി വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. നവംബര്‍ 21 ന് നടന്ന അപകടത്തില്‍ പരിക്കേറ്റ ഒമ്പത് കുട്ടികളില്‍ ഒരാളാണ് ജെസ്സലിന്‍ ടോറസ്. അബോധാവസ്ഥയിലുള്ള ജെസ്സലിന്‍ ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ പിടിച്ചു നിര്‍ത്തുന്നത്. അമേരിക്കയില്‍ കഴിഞ്ഞ ദിവസം താങ്ക്‌സ്ഗിവിംഗ് ഡേ ആഘോഷിച്ചപ്പോള്‍ ആശുപത്രിക്കിടക്കയില്‍ മകള്‍ക്കരികിലിരുന്ന് ജസ്സലിന്റെ അമ്മ എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ കണ്ണീര്‍ പടര്‍ത്തി വൈറലായിരുന്നു. ഒരമ്മയും ഇങ്ങനൊരവസ്ഥയിലൂടെ കടന്നു […]

കുവൈറ്റ്: തൃശൂർ അസോസിയേഷന്റെ പതിനഞ്ചാം വാർഷിക ആഘോഷം ഫേസ്ബുക്ക് ലൈവ് ആയി നടത്തി. അംഗങ്ങളുടെ വെൽക്കം ഡാൻസും, വിവിധ കലാപരിപാടികളും, ഓർക്കിഡിസ് മ്യൂസിക്കൽ ഈവന്റ്സ് അവതരിപ്പിച്ച സംഗീത വിരുന്നും ആഘോഷത്തിനു മാറ്റുകൂട്ടി. പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച യോഗത്തിൽ അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിങ്ങ് മാനേജർ ഹുസേഫ സാദൻപൂർവാല നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ് അസോസിയേഷൻ അംഗങ്ങൾക്ക്‌ ആശംസകള്‍ അര്‍പ്പിച്ചു. കുവൈറ്റിലെ വളരെ ആക്ടീവ്‌ ആയീട്ടുള്ള അസോസിയേഷനുകളിൽ ഒന്നാണ് തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് […]

error: Content is protected !!