‘എന്‍ ഊര് പൈതൃക ഗ്രാമം’ ഏറ്റെടുത്ത് വിനോദസഞ്ചാരികള്‍ ; വയനാട് ടൂറിസത്തിന് പുത്തന്‍ ഉണര്‍വ്

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

വയനാട് : വയനാടന്‍ വിനോദ സഞ്ചാരത്തിന്റെ പുത്തന്‍ ഉണര്‍വ്വാണ് എന്‍ ഊര് പൈതൃക ഗ്രാമം. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൂക്കോട് സ്ഥിതി ചെയ്യുന്ന ഈ പൈതൃക ഗ്രാമം ജൂണ്‍ നാലിനാണ് ഉദ്ഘാടനം ചെയ്തത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 15,000 വിനോദ സഞ്ചാരികള്‍ പൈതൃക ഗ്രാമം സന്ദര്‍ശിക്കാനെത്തി. വരുമാനം ആറ് ലക്ഷത്തിലധികം രൂപ!. എന്‍ ഊര് പൈതൃക ഗ്രാമത്തിന്റെ പ്രവര്‍ത്തനം വയനാടിന്റെ ടൂറിസം മേഖലയില്‍ പുതിയ ചരിത്രം രചിച്ചിരിക്കുകയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Advertisment

publive-image

ജൂണ്‍ 11 മുതലാണ് ഇവിടെ ടിക്കറ്റ് നിരക്ക് ഏര്‍പ്പാടാക്കി തുടങ്ങിയത്. അന്ന് മുതലുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 15,000 സഞ്ചാരികള്‍ എന്‍ ഊര് പൈതൃക ഗ്രാമത്തിലെത്തി. പ്രതിദിനം ആയിരത്തില്‍ അധികം സഞ്ചാരികള്‍. ആറ് ലക്ഷം രൂപയില്‍ അധികം വരുമാനം ലഭിച്ചു.

publive-image

ഉദ്ഘാടന ദിവസമായ ജൂണ്‍ 4 മുതല്‍ ആദ്യത്തെ ഒരാഴ്ച പ്രവേശനം സൗജന്യമായിരുന്നു. ഈ ദിവസത്തെ സഞ്ചാരികളുടെ എണ്ണം കൂടി നോക്കിയാല്‍ ഈ കണക്കുകള്‍ ചിലപ്പോള്‍ ഇരട്ടി ആയേക്കാം. ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആഭ്യന്തര, അന്തര്‍സംസ്ഥാന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗോത്രജനതയുടെ വൈവിധ്യങ്ങളെ ഒരുകുടക്കീഴില്‍ അണിനിരത്തുന്ന പൈതൃക ഗ്രാമം പട്ടിക വര്‍ഗ്ഗ വികസന വകുപ്പും വിനോദ സഞ്ചാര വകുപ്പും സംയുക്തമായാണ് തയ്യാറാക്കിയത്.

Advertisment