ഡൽഹി: തുർക്കി,അസർബൈജാൻ മുതലായ രാജ്യങ്ങളിലേക്ക് യാത്രപോകാനൊരുങ്ങും മുൻപ് അതിലും മനോഹരമായ സ്ഥലങ്ങൾ നമ്മുടെ ഇന്ത്യയിലുണ്ടെന്ന വസ്തുത കൂടി നാമറിയണം.
അതിലൊന്നാണ് ഹിമാചൽപ്രദേശിലെ കുളു സൈഞ്ചു വാലിയിലുള്ള ഷാൻഗഡ് ഹിമാചൽ പ്രദേശിലെ സ്വർഗ്ഗസമാനമായ ടൂറിസ്റ്റ് കേന്ദ്രമാണ്. ഇവിടെ അധികം തിരക്കില്ല, സ്വസ്ഥമായ അന്തരീക്ഷവും സൗഹാർദപൂർണ്ണമായ ആളുകളുടെ പെരുമാറ്റവും വളരെ ശ്രദ്ധേയമാണ്.
ഈ സ്ഥലം ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്കിനടുത്ത് കുല്ലു ജില്ലയിലെ സൈഞ്ച് താഴ്വരയിലാണുള്ളത്. ഇവിടുത്തെ വിശാലമായ പുല്ലുനിറഞ്ഞ മൈതാനവും ചുററുമുള്ള ദേവദാരു വൃക്ഷ വനവും പഹൽഗാമി നേക്കാൾ മനോഹരമാണ്. മൈതാനത്തിന്റെ അരികിലായി ഒരു ചെറിയ ശിവക്ഷേത്രവു മുണ്ട്. തടിയും കല്ലുകളമുപയോഗിച്ച് നിർമ്മിച്ച ഈ ക്ഷേത്രനിർമ്മിതിയും വളരെ ചാരുതയാർന്നതാണ്.
/sathyam/media/media_files/2025/05/17/EB11ln8ZL7i5w5dCr7Xt.jpg)
ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് തൊട്ടടുത്തുതന്നെയാണ് മനസ്സിനും ശരീരത്തിനും ഓജസ്സും ഊഷ്മളത യും പകരുന്ന ഈ താഴ്വരയും പുൽമേടും ഉള്ളത്. ഒരു മനോഹരാനുഭൂതിയാകും സന്ദർശകർക്ക് ഈ സ്ഥലം സമ്മാനിക്കുക.
ഇവിടേക്കെത്താൻ ഉള്ള വഴികളും വളരെ എളുപ്പമാണ്. തൊട്ടടുത്ത എയർപോർട്ട് 'ഭുന്തർ' ആണ്.ദൂരം 47 കി.മീ. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചണ്ഡീഗഡ് ആണ്. അവിടെനിന്നും ടാക്സിയിലോ ബസ്സിലോ ഷാൻഗഡ് എത്താവുന്നതാണ്. ദൂരം 251 കിലോമീറ്റർ.
ബസ്സിൽ 7 മണിക്കൂറും ടാക്സിയിൽ 5 മണിക്കൂറുമാണ് യാത്രാദൂ രം.ബസ്സിൽ 1100 രൂപയാണ് ടിക്കറ്റ് ചാർജ്. ടാക്സിക്ക് 4000 - 4500 രൂപയാകും. ചണ്ഡീഗഡിൽ നിന്നും ഷാൻഗഡിലേക്ക് ഹെലികോപ്റ്റർ സർവീസുമുണ്ട്. ഒരാൾക്ക് ചാർജ് ഏകദേശം 16,000 രൂപയാകും.
/sathyam/media/media_files/2025/05/17/LZB8iNkOw8tqPxxaGCXS.jpg)
ഷാൻ ഗഡിൽ ഹോം സ്റ്റേ, ഗസ്റ്റ് ഹൗസുകൾ ഒക്കെ ലഭ്യമാണ്. ഹിമാചലിൻറെ ഗ്രാമീണജീവിതം നേരിട്ടുകാ ണുന്നതിനും ചോളത്തിൽ ഉണ്ടാക്കുന്ന വിവിധ ഹിമാചൽ ഭക്ഷ്യവസ്തുക്കൾ ആസ്വദിക്കുന്നതും അവസര വുമുണ്ട്.ചോളവും പച്ചക്കറികളും കിഴങ്ങുകളുമാണ് പഹാടികളുടെ ഭക്ഷണം. പഹാടി പെൺകുട്ടി കൾ തങ്ങളുടെ വശ്യസൗന്ദര്യത്തിന് പ്രസിദ്ധിയാർജ്ജിച്ചവരാണ്.
/sathyam/media/media_files/2025/05/17/3GxFM1EF8KLrOOtgVIgP.jpg)
പഹാടികളുടെ ( മലമുകളിൽ വസിക്കുന്നവർ) ജീവിതചര്യയും അവരുടെ ആതിഥ്യവും മറക്കാനാകാത്ത അനുഭവമായിരിക്കും. മാർച്ച് മാസം മുതൽ ജൂൺ വരെയും സെപ്റ്റംബർ മുതൽ ഡിസം ബർ വരെയുമാണ് ഷാൻഗഡ് സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം. തണുപ്പുകാലത്ത് മഞ്ഞുവീഴ്ച കാണേണ്ടതുതന്നെയാണ്.
ഇവിടെ നൽകിയിട്ടുള്ള ചിത്രങ്ങൾ ജൂൺ മാസം മുതൽ ആഗസ്റ്റ് വരെയുള്ളവയാണ്.