പു​തു​വ​ർ​ഷം ആ​ഘോ​ഷി​ക്കാം രാ​ജ​സ്ഥാ​നി​ൽ; വീരേതിഹാസങ്ങളുടെയും അദ്ഭുതങ്ങളുടെയും നാട്, രജപുത്രന്മാരുടെ സുവർണ ഭൂമിയിലേക്കു പോകുന്നോ..?

മ​രു​ഭൂ​മി​ക​ളും കൊ​ടും​കാ​ടു​ക​ളും ഒ​രു​പോ​ലെ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​വി​ശേ​ഷ ഭൂ​പ്ര​കൃ​തി​യാ​ണ് രാ​ജ​സ്ഥാ​നി​ലു​ള്ള​ത്

New Update
rajastan palace

ലോ​ക​മെ​ന്പാ​ടു​മു​ള്ള​വ​ർ പു​തു​വ​ർ​ഷം ആ​ഘോ​ഷി​ക്കാ​നു​ള്ള ആലോചനകളിലും ത​യാ​റെ​ടു​പ്പുകളിലുമാണ്. ചിലർ തങ്ങളുടെ ഇഷ്ട കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ഒരുക്കത്തിലാണ്. ബീ​ച്ചു​ക​ളും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലും പു​തു​വ​ത്സ​ര​നാ​ളി​ൽ വൻ തി​ര​ക്കേ​റും.

Advertisment

നി​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യി ചി​ന്തി​ക്കു​ന്ന​വ​രും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​വ​രു​മാ​ണോ?  ഈ ​പു​തു​വ​ത്സ​ര​പ്പി​റ​വി പ​തി​വി​ൽ നി​ന്ന് അ​ൽ​പ്പം വ്യ​ത്യ​സ്ത​മാ​യി ആ​ഘോ​ഷി​ക്കാ​ൻ നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ? എ​ങ്കി​ൽ, ബീ​ച്ചു​ക​ളി​ലും ന​ഗ​ര​ത്തി​ലെ മാ​യ​ക്കാ​ഴ്ച​ക​ളി​ൽ നി​ന്നു​മൊ​ല്ലാം മാ​റി പു​തു​വ​ർ​ഷ​ത്തെ എ​തി​രേ​ൽ​ക്കാ​നും ആ​ഘോ​ഷി​ക്കാ​നും പ​റ്റി​യ ചി​ല സ്ഥ​ല​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാം. 

രാ​ജ​സ്ഥാ​ൻ എ​ന്നു കേ​ൾ​ക്കു​ന്പോ​ഴെ ന​മ്മു​ടെ മ​ന​സി​ലേ​ക്ക് ഓ​ടി​യെ​ത്തു​ക, ര​ജ​പു​ത്രന്മാ​രു​ടെ വീ​രേ​തി​ഹാ​സ​ങ്ങ​ളും കോ​ട്ട​കൊ​ത്ത​ള​ങ്ങ​ളും പി​ങ്ക് സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​യ്പു​രു​മാ​ണ്. മ​രു​ഭൂ​മി​ക​ളും കൊ​ടും​കാ​ടു​ക​ളും ഒ​രു​പോ​ലെ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​വി​ശേ​ഷ ഭൂ​പ്ര​കൃ​തി​യാ​ണ് രാ​ജ​സ്ഥാ​നി​ലു​ള്ള​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​രു​ഭൂ​പ്ര​ദേ​ശ​മാ​യ താ​ർ മ​രു​ഭൂ​മി രാ​ജ​സ്ഥാ​നി​ലാ​ണ്. ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ പ​ർ​വ​ത​നി​ര​ക​ളി​ലൊ​ന്നാ​യ ആ​ര​വ​ല്ലി​യും അ​തി​ലെ പ്ര​ശ​സ്ത കൊ​ടു​മു​ടി​യാ​യ മൗ​ണ്ട് അ​ബു​വും രാ​ജ​സ്ഥാ​നി​ൽ സ്ഥി​തി​ചെ​യ്യു​ന്നു.

അ​ൽ​പ്പം സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണെ​ങ്കി​ൽ രാ​ജ​സ്ഥാ​ൻ പു​തു​വ​ത്സ​ര യാ​ത്ര ഓ​ർ​മ​യി​ൽ മാ​യാ​ത്ത അ​നു​ഭ​വ​മാ​ക്കി മാ​റ്റാം.

1. കും​ഭ​ൽ​ഗ​ഡ്

ഉ​ദ​യ്പു​ർ ന​ഗ​ര​ത്തി​ൽ നി​ന്ന് 84 കി.​മീ. അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​ണ് കും​ഭ​ൽ​ഗ​ഡ്. രാ​ജ്സാ​മ​ന്ദ് ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഭൂ​പ്ര​ദേ​ശം. കും​ഭ​ൽ​ഗ​ഡ് കോ​ട്ട​യാ​ണ് ഇ​വി​ട​ത്തെ സ​വി​ശേ​ഷ​ത. യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ കും​ഭ​ൽ​ഗ​ഡ് കോ​ട്ട ആ​ര​വ​ല്ലി കു​ന്നു​ക​ളു​ടെ പ​ടി​ഞ്ഞാ​റാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്.

Kumbhalgarh - Tourist Places & Top Things to Do in 2025

പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടി​ൽ രാ​ജ​സ്ഥാ​നി​ലെ മേ​വാ​ർ (മേ​വാ​ഡ്) പ്ര​വി​ശ്യ​യു​ടെ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന റാ​ണ കും​ഭ എ​ന്ന കും​ഭ​ക​ർ​ണ സി​ങ് ആ​ണ് കോ​ട്ട നി​ർ​മി​ച്ച​ത്. മേ​വാ​ർ ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന മ​ഹാ​റാ​ണ പ്ര​താ​പി​ന്‍റെ ജന്മ​സ്ഥ​ലം കൂ​ടി​യാ​ണ് കും​ഭ​ൽ​ഗ​ഡ്. 38 കി.​മീ. നീ​ള​ത്തി​ൽ വ്യാ​പി​ച്ച് കി​ട​ക്കു​ന്ന കും​ഭ​ൽ​ഗ​ഡ് കോ​ട്ട​മ​തി​ൽ ചൈ​ന​യി​ലെ വ​ൻ​മ​തി​ലി​ന് ശേ​ഷം ഏ​റ്റ​വും നീ​ള​മു​ള്ള ര​ണ്ടാ​മ​ത്തെ മ​തി​ലാ​ണ്. 


2. ബി​ക്കാ​നീ​ർ

താ​ർ മ​രു​ഭൂ​മി​യി​ലെ സ്വ​ർ​ണ​മ​ണ​ൽ​ത്ത​രി​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ബി​ക്കാ​നീ​ർ. പ്ര​ശ​സ്ത​മാ​യ ക​ർ​ണി​മാ​താ ക്ഷേ​ത്ര​വും ബി​ക്കാ​നീ​റി​ൽ സ്ഥി​തി​ചെ​യ്യു​ന്നു.

Bikaner - Wikipedia

രാ​ജ​സ്ഥാ​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ബി​ക്കാ​നീ​ർ സം​സ്കാ​ര​സ​ന്പ​ന്ന​വു​മാ​ണ്. ജ​യ്പു​രി​ൽ നി​ന്ന് 330 കി.​മീ. യാ​ത്ര ചെ​യ്താ​ൽ ബി​ക്കാ​നീ​റി​ൽ എ​ത്തി​ച്ചേ​രാം. 


3. ര​ണ്‍​ഥം​ഭോ​ർ നാ​ഷ​ണ​ൽ പാ​ർ​ക്ക്

വ​ന​വും വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് മി​ക​ച്ച ചോ​യ്സാ​ണ് ര​ണ്‍​ഥം​ഭോ​ർ നാ​ഷ​ണ​ൽ പാ​ർ​ക്ക്.  സാ​വോ​യ് മ​ധോ​പു​ർ ജി​ല്ല​യി​ലാ​ണ് ര​ണ്‍​ഥം​ഭോ​ർ നാ​ഷ​ണ​ൽ പാ​ർ​ക്ക് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്ര​വും കൂ​ടി​യാ​ണ് ര​ണ്‍​ഥം​ഭോ​ർ.

2025 Jaipur to Ranthambore National Park Private One Day Trip - with  Reviews & Photos

ഒ​രു​കാ​ല​ത്ത് രാ​ജ​സ്ഥാ​നി​ലെ രാ​ജാ​ക്കന്മാ​രു​ടെ നാ​യാ​ട്ടു​കേ​ന്ദ്ര​മാ​യി​രു​ന്നു ഈ ​പ്ര​ദേ​ശം. ആ​ര​വ​ല്ലി പ​ർ​വ​ത​നി​ര​യു​ടെ ഭാ​ഗ​മാ​യ ഇ​തി​ലൂ​ടെ​യാ​ണ് ബാ​ണാ​സ് ന​ദി ഒ​ഴു​കു​ന്ന​ത്. ധോ​ക്ക്, കു​ളു, ബെ​ർ, ഖി​മി, പോ​ള​സ് എ​ന്നീ വൃ​ക്ഷ​ങ്ങ​ൾ ഇ​വി​ടെ ധാ​രാ​ള​മാ​യു​ണ്ട്. വി​വി​ധ​യി​നം മൃ​ഗ​ങ്ങ​ളെ​ക്കൂ​ടാ​തെ 250ല​ധി​കം പ​ക്ഷി​ക​ളും ഇ​വി​ടെ അ​ധി​വ​സി​ക്കു​ന്നു. 


4. സ​രി​സ്ക നാ​ഷ​ണ​ൽ പാ​ർ​ക്ക്

രാ​ജ​സ്ഥാ​നി​ലെ ആ​ൾ​വാ​ർ ജി​ല്ല​യി​ലാ​ണ് സ​രി​സ്ക നാ​ഷ​ണ​ൽ പാ​ർ​ക്ക് സ്ഥി​തി ചെ​യ്യു​ന്ന​ത്. സ​രി​സ്ക ഒ​രു ക​ടു​വ സം​ര​ക്ഷ​ണ​കേ​ന്ദ്ര​മാ​ണ്. സ​രി​സ്ക സ​ന്ദ​ർ​ശ​നം ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വം പ​ക​രു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. ക​ടു​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ അ​ടു​ത്തു​കാ​ണാം. 1992ലാ​ണ് സ​രി​സ്ക നാ​ഷ​ണ​ൽ പാ​ർ​ക്ക് ആ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

Sariska National Park - Learn UPSC

ഔ​റം​ഗ​സീ​ബി​ന്‍റെ കാ​ങ്ക്വാ​രി കോ​ട്ട, മ​ഹാ​രാ​ജ ജ​യ്സിം​ഹ​ന്‍റെ ക​രി​ഷ്ക കൊ​ട്ടാ​രം എ​ന്നി​വ ഈ ​ഉ​ദ്യാ​ന​ത്തി​ന​ക​ത്താ​ണു സ്ഥി​തി ചെ​യ്യു​ന്ന​ത്.  ആ​ര​വ​ല്ലി പ​ർ​വ​ത​നി​ര​യു​ടെ ഭാ​ഗ​മാ​ണ് സ​രി​സ്ക. ക​ടു​വ, പു​ള്ളി​പ്പു​ലി തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ കൂ​ടാ​തെ ആ​യി​ര​ത്തി​ലേ​റെ പു​ഷ്പി​ക്കു​ന്ന സ​സ്യ​വി​ഭാ​ഗ​ങ്ങ​ൾ സ​രി​സ്ക നാ​ഷ​ണ​ൽ പാ​ർ​ക്കി​ലു​ണ്ട്.

Advertisment