/sathyam/media/media_files/2025/11/19/1001416495-2025-11-19-09-50-02.jpg)
നടനവിസ്മയം മോഹന്‍ലാലുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ആരാധകര്‍ക്കു പ്രിയപ്പെട്ടതാണ്. ഫാല്‍ക്കെ പുരസ്‌കാരനേട്ടത്തിലും ഏറ്റവും എളിമയോടെ, തന്നെ സ്‌നേഹിക്കുന്ന എല്ലാവരോടും നന്ദിയും കടപ്പാടും അറിയിച്ച മഹാമനുഷ്യന്‍.
ലളിതജീവിതത്തിന്റെ ഉടമകൂടിയായ മോഹന്‍ലാല്‍ തന്റെ ഊട്ടിയിലെ വില്ലയില്‍ ഇനി ആരാധകര്‍ക്കും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും താമസിക്കാം.
വില്ലയില്‍ മോഹന്‍ലാലിനും, മക്കളായ പ്രണവിനും വിസ്മയയ്ക്കും ആഡംബര മുറികള്‍ ഉണ്ട്. ആകെ മൂന്ന് ബെഡ്‌റൂമുകളുള്ള വില്ലയുടെ ലിവിങ് റൂമില്‍ മോഹന്‍ലാലിന്റെ കാരിക്കേച്ചറുകളുമുണ്ട്.
ആരാധകര്‍ക്ക് അതിന്റെ ചിത്രങ്ങളും പകര്‍ത്താം.
അതിഥികള്‍ക്കായി വില്ലയില്‍ മിനി ബാറും ഉണ്ട്. ഗണ്‍ ഹൗസ്- എന്നാണ് ബാറിന്റെ പേര്.
വര്‍ഷങ്ങളായി മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും വാസസ്ഥലമായിരുന്നു ഊട്ടിയിലെ പേരുകേട്ട വില്ല.
എല്ലാ മുറികളിലും വുഡന്‍ ഫ്‌ളോറിങ് നടത്തിയിരിക്കുന്നു. വില്ലയിലെ പ്രണവിന്റെ മുറി ഗാര്‍ഡനിലേക്കു തുറക്കുന്ന ചില്ലു വാതിലുള്ളതാണ്. നിറയെ പച്ചപ്പുള്ള ഗാര്‍ഡന്‍ ആണിത്.
യങ് സൂപ്പര്‍ സ്റ്റാര്‍ പ്രണവ് മോഹന്‍ലാലിനും പ്രിയപ്പെട്ട സ്ഥലമാണ് ഊട്ടിയിലെ വില്ല. ഊട്ടിയിലെത്തിയാല്‍ പ്രണവ് ഇവിടെയാണ് സാധാരണ താമസിക്കാറുള്ളത്. ലിവിങ് റൂമില്‍ ഫയര്‍പ്ലെയ്സ് ഉണ്ട്.
ഊട്ടിയില്‍നിന്ന് പതിനഞ്ച് മിനിറ്റ് സഞ്ചരിച്ചാല്‍ വില്ലയിലെത്താം. സ്വകാര്യ ഓപ്പറേറ്റര്‍ വഴിയാണ് വില്ല വാടകയ്ക്ക് നല്‍കുന്നത്. മോഹന്‍ലാലിന്റെ ഷെഫ് തന്നെയാണ് അതിഥികള്‍ക്കായി ഭക്ഷണം പാചകം ചെയ്യുക എന്നതാണ് മറ്റൊരു പ്രത്യേകത
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us