ആറായിരം താമസക്കാര്‍. ഒരു വിലാസം. ഒരു ചിത്രംപോലെ മനോഹരമായ ഗ്രാമം, അവിടം വിട്ടുപോകാന്‍ ആര്‍ക്കും കഴിയില്ല, ഒരു പോളീഷ് ഗ്രാമത്തിന്റെ കഥ ഇങ്ങനെയാണ്

1300ല്‍ ഈ ചെറിയ ഗ്രാമത്തെക്കുറിച്ചുള്ള ചരിത്രപരമായ പരാമര്‍ശങ്ങള്‍ ലഭിച്ചിട്ടുണ്ട്.

New Update
shutterstock_2000925539

പോളണ്ടിനെക്കുറിച്ചു മിണ്ടാം, ആരും നിങ്ങളെ എതിര്‍ക്കില്ല! അകലെനിന്നു നോക്കിയാല്‍ മനോഹരമായ ചിത്രംപോലെയുള്ള ആ ഗ്രാമത്തെക്കുറിച്ച്!

Advertisment

ഒമ്പതു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, റോഡിനിരുവശത്തുമായി ആറായിരത്തോളം ആളുകള്‍ താമസിക്കുന്ന തെരുവ്! തെക്കന്‍ പോളണ്ടിലെ സുപോസോവ എന്ന മനോഹരഗ്രാമമാണ്, സഹവാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി ലോകമെമ്പാടുമുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

പോളണ്ട് തലസ്ഥാനമായ വാഴ്‌സോയില്‍നിന്ന് 180 മൈല്‍ അകലെയാണ് അതിസുന്ദരമായ സുപോസോവ സ്ഥിതിചെയ്യുന്നത്.

1300ല്‍ ഈ ചെറിയ ഗ്രാമത്തെക്കുറിച്ചുള്ള ചരിത്രപരമായ പരാമര്‍ശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആധുനികകാലഘട്ടത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും സുപോസോവ ഇന്നും അതിസുന്ദരിയായ ഗ്രാമീണപെണ്‍ക്കൊടിയാണ്.

ഇവിടത്തെ താമസക്കാരുടെ വിലാസം ഒരുപോലെയാണ്. ഡിബ്ല്യു 773 എന്നാണ് അവരുടെ തെരുവിന്റെ അഡ്രസ്.

ഒരേ തെരുവിലെ താമസക്കാര്‍ എന്നതു മാത്രമല്ല, ജീവിതരീതികളിലും കാഴ്ചപ്പാടുകളിലും സുപോസോവക്കാര്‍ തമ്മില്‍ യോജിക്കുന്ന നിരവധി വിഷയങ്ങളുണ്ട്.

ഏകദേശം ഒരേരീതിയിലുള്ള വീടുകളാണ് അവിടെയുള്ളത്. പൂന്തോട്ടം പോലും ഒരുപോലെ പരിപാലിക്കുന്നു. ഓരോ സുപോസോവക്കാരനും തങ്ങളുടെ നാടിനെ അതിയായി സ്‌നേഹിക്കുന്നു. അവര്‍ വ്യത്യസ്ത തൊഴിലുകളിലേര്‍പ്പെടുന്നു. തങ്ങളുടെ വീടും സ്ഥലവും വില്‍ക്കാനും അവര്‍ക്കാഗ്രഹമില്ല.

ഇടുങ്ങിയ തെരുവില്‍ ജീവിക്കുന്നതു ചിലരില്‍ ക്രമാതീതമായ ഭയം ജനിപ്പിച്ചേക്കാം. എന്നാല്‍ സുപോസോവക്കാരെ അത്തരം കാര്യങ്ങള്‍ ബാധിക്കുന്നതേയില്ല.

സുപോസോവക്കാരുടെ ജീവിതത്തെ മറ്റുള്ളവര്‍ അസൂയയോടെയാണു വീക്ഷിക്കുന്നത്. നഗരജീവിതത്തെ അപേക്ഷിച്ച്, സ്വസ്ഥവും സമാധാനവും അവരനുഭവിക്കുന്നു.

ചിലര്‍ കൃഷിയും മൃഗപരിപാലനവും മാത്രമായി അവിടത്തന്നെ കഴിഞ്ഞുകൂടുന്നു. ചെറിയ ജോലിയും വരുമാനവുമാണെങ്കിലും സന്തോഷത്തോടെയാണ് ഗ്രാമീണരുടെ ജീവിതം.

പോളീഷ് ഗ്രാമണസൗന്ദര്യം ആസ്വദിക്കാന്‍ ധാരാളം വിനോദസഞ്ചാരികളാണ് എത്തുന്നത്. വിനോദമേഖലയില്‍നിന്നു വന്‍ വരുമാനവും ഇവിടത്തുകാര്‍ക്കു ലഭിക്കുന്നു.

സമൂഹമാധ്യമങ്ങളില്‍ സുപോസോവയുടെ നിരവധി ചിത്രങ്ങളും വീഡിയോയും ലഭ്യമാണ്. അവയെല്ലാം വൈറലുമാണ്. ആരെയും വശീകരിക്കുന്ന ലാന്‍ഡ്‌സ്‌കേപ്!

Advertisment