Advertisment

അതിശൈത്യത്തിൽ വിറച്ച് ഊട്ടി; താപനില പൂജ്യത്തിന് അരികിൽ, തണുപ്പ് ആസ്വദിക്കാൻ സഞ്ചാരികളുടെ പ്രവാഹം

author-image
Arun N R
New Update
J

നീലഗിരി: ഊട്ടി ശൈത്യം ആരംഭിച്ചിരിക്കുകയാണ്. താപനില പൂജ്യത്തിന് അരികിൽ എത്തിനിൽക്കുകയാണ്. ദൂരക്കാഴ്ചയും തടസപ്പെട്ടു.

Advertisment

കാര്‍ഷിക മേഖലയെ ഉൾപ്പെടെ തകിടം മറിച്ചിരിക്കുകയാണ്‌ ഈ അതിശൈത്യം. വലിയ തോതിലുള്ള അതിശൈത്യം പ്രദേശവാസികളില്‍ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്.

കാന്തൽ, തലൈകുന്ത തുടങ്ങിയ ഇടങ്ങളിൽ ഒരു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്ന താപനില. 2 ഡിഗ്രി സെല്‍ഷ്യസിന് തൊട്ടുമുകളിലാണ് താപനിലയെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

 അതേസമയം തണുപ്പ് വര്‍ധിച്ച സാഹചര്യത്തിൽ സഞ്ചാരികളുടെ വരവും വര്‍ധിച്ചിട്ടുണ്ട്.

Advertisment