കേരള സിവിൽ ഡിഫൻസിന്‍റെ പാലക്കാട് സ്റ്റേഷനിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ ഭക്ഷ്യകിറ്റ് വിതരണവും പരിസ്ഥിതി ദിനാചരണവും നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: കേരള ഫയർ & റെസ്ക്യൂ സർവീസസിനു കീഴിലുള്ള സന്നദ്ധ സേനയായ കേരള സിവിൽ ഡിഫൻസിന്‍റെ പാലക്കാട് സ്റ്റേഷനിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ, ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് വൃക്ഷത്തൈ നടീലും ഭക്ഷ്യ കിറ്റ് വിതരണവും നടത്തി.

ആദിവാസി മേഖലയായ മലമ്പുഴ വലിയകാട് മൂപ്പൻചോല ഊര്, 12 കോവിഡ് പോസിറ്റീവ് കുടുംബങ്ങൾ, ഉൾപ്പെടെ 51 കുടുംബങ്ങൾക്കാണ് 14 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത്.

ഫയർ & റെസ്ക്യൂ പാലക്കാട് ജില്ലാ ഓഫീസർ വി. കെ. ഋതിജ്‌ ഉദ്ഘാടനം ചെയ്ത പരിപാടിക്ക് പാലക്കാട് സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറും സിവിൽ ഡിഫൻസ് കോർഡിനേറ്ററമായ  വി.കണ്ണദാസ്, സിവിൽ ഡിഫൻസ് അംഗങ്ങളായ വിനോ പോൾ, റോബിൻ ജോസഫ്, ജിബിൻ ജേക്കബ്, പ്രമീള, രാമദാസ്, രാജേന്ദ്രൻ, സൂര്യൻ, ശ്രീജിത്, സുജാമോൾ, മന്യ, എന്നിവർ നേതൃത്വം നൽകി.

palakkad news
Advertisment