"നടുന്നത് മരങ്ങളല്ല; നമ്മുടെ ജീവിതം..." മുസ്‌ലിം യൂത്ത് ലീഗ് തൃശൂർ ജില്ലാ കമ്മറ്റിയുടെ പരിസ്ഥിതി ദിനാചാരണം കേരള കാർഷികസർവകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു

New Update

publive-image

വെള്ളാനിക്കര: മുസ്‌ലിം യൂത്ത് ലീഗ് തൃശൂർ ജില്ലാ കമ്മറ്റിയുടെ പരിസ്ഥിതി ദിനാചാരണം കേരള കാർഷികസർവകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. വെള്ളാനിക്കര സിഎച്ച്സി കോംപൗണ്ടിൽ ഔഷധ സസ്യമായ ചമത മരം നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.

Advertisment

publive-image

നാം നടുന്നത് കേവലം മരങ്ങളല്ല, നമ്മുടെ ജീവിതം തന്നെയാണെന്ന് വിസി പറഞ്ഞു. പരിസ്ഥിതി പരിപാലിച്ചുകൊണ്ടു മാത്രമേ പച്ചപ്പുള്ള മണ്ണും ജീവിതവും തിരിച്ചുപിടിക്കാനാകൂ.

പരിസ്ഥിതി നശീകരണമാകട്ടെ, നമ്മുടെ ജീവിതത്തിന്റെ തന്നെ നശീകരണമാണ്. പരിസ്ഥിതിയോട് മനുഷ്യര്‍ ചെയ്ത ക്രൂരതകളുടെ കൂടി ഫലമാണ് കാലാവസ്ഥാ വ്യതിയാനവും ദുരന്തങ്ങളും.

പ്രകൃതി വിഭവങ്ങള്‍ ചൂഷണരഹിതമായി പ്രയോജനപ്പെടുത്തുക, മരങ്ങള്‍ നട്ടുവളര്‍ത്തുക, ജലസംഭരണികള്‍ പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കുക, കൃഷി ഭൂമികള്‍ സജീവമാക്കി നല്ല കൃഷി രീതികള്‍ നടപ്പിലാക്കുക, മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക, ശുചിത്വം ഉറപ്പുവരുത്തുക തുടങ്ങി പലതും ഒറ്റക്കും കൂട്ടായും നമുക്ക് ചെയ്യാനാകും.

ഇവ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഒറ്റപ്പെട്ട വ്യക്തികളും കൂട്ടായ്മകളും നമുക്കിടയിലുണ്ട്. അതിനപ്പുറം, ഓരോ സംഘടനകളുടെയും അജണ്ടകളില്‍ അര്‍ഹമായൊരു ഇടം ഈ വിഷയങ്ങള്‍ക്കു നല്‍കണമെന്നും വിസി പറഞ്ഞു.

publive-image

ചാമ്പ, മാതളം, സീതപ്പഴം, കണിക്കൊന്ന, പുളി തുടങ്ങിയ വൃക്ഷങ്ങളാണ് നട്ടുപിടിപ്പിച്ചത്. കാമ്പയിന്റെ ഭാഗമായി യൂത്ത്ലീഗ് പ്രവർത്തകർ വീട്ടു പറമ്പിലും പൊതു ഇടങ്ങളിലും മരങ്ങൾ നടുകയും ശുചീകരണ പ്രവർത്തങ്ങൾ നടത്തുകയും ചെയ്തു.

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ എം സനൗഫൽ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, കാർഷിക സർവകലാശാല രജിസ്ട്രാർ പ്രൊഫ. എസക്കീർഹുസൈൻ, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ പി കെ ഷാഹുൽ ഹമീദ്, അസീസ് താണിപ്പാടം, സി എച്ച് സി സൂപ്രണ്ട് ഡോ. ജയന്തി, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ പി.ജെ ജെഫീഖ്, ആർ.വി ബക്കർ, നേതാക്കളായ കെ.എ സുൽഫിക്കർ, യു.എസ് റംഷാദ്, സി.എസ് മുഹമ്മദ്‌ മുസ്തഫ, സി.എസ് മുഹമ്മദലി ശിഹാബ്, സി.ഐ നൗഷാദ് എന്നിവർ സംബന്ധിച്ചു.

thrissur news
Advertisment