New Update
Advertisment
കുവൈറ്റ് സിറ്റി: ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിംഗിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് അനുശോചനയോഗം സംഘടിപ്പിച്ചു. സ്ഥാനപതി സിബി ജോര്‍ജ് അധ്യക്ഷത വഹിച്ചു.
മില്‍ഖാ സിംഗിന്റെ വിയോഗത്തില്‍ രാജ്യം വിലപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മില്‍ഖാ സിംഗിനെ അനുസ്മരിച്ച കുറിച്ച വാക്കുകളും സ്ഥാനപതി യോഗത്തില്‍ പങ്കുവച്ചു.
മില്‍ഖയോടുള്ള ആദരസൂചകമായി രണ്ട് മിനിറ്റ് മൗനം പാലിക്കാനും സ്ഥാനപതി ആഹ്വാനം ചെയ്തു. ഇതിഹാസ കായികതാരമെന്ന നിലയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മില്‍ഖാ സിംഗ് പ്രചോദനം പകര്‍ന്നതായും അദ്ദേഹം പറഞ്ഞു.