28
Saturday May 2022

കോളജുകള്‍ക്ക് ഇന്‍ഡസ്ട്രി അനുബന്ധ കോഴ്‌സുകള്‍ നല്‍കുന്നതിന് ട്രിനിറ്റി സ്‌കില്‍വര്‍ക്‌സും മെറിട്രാക്ക് സര്‍വ്വീസസും ധാരണയിലെത്തി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, August 20, 2020

തിരുവനന്തപുരം: കോളജുകള്‍ക്ക് പ്ലേസ്‌മെന്റ്, നൈപുണ്യ പരീശീലന സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനിയായ ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ് മെറിറ്റ് ട്രാക് സര്‍വ്വീസസുമായി സഹകരിച്ച് 1400 കോളജുകള്‍ക്ക് ഇന്‍ഡസ്ട്രി അനുബന്ധ കോഴ്‌സുകള്‍ നല്‍കുന്നതിന് ധാരണയായി. സബ്ക്രിപ്ഷന്‍ പായ്ക്കിലൂടെയാണ് കോഴ്‌സുകള്‍ നല്‍കുന്നത്.

തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഡസ്ട്രി അനുബന്ധ വിദഗ്ദ്ധര്‍ നല്‍കുന്ന ഗുണനിലവാരമുള്ള കോഴ്‌സുകളിലേക്ക് കോളജുകള്‍ക്ക് എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കുകയാണ് സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കോളജുകള്‍ക്കാണ് സേവനം ലഭിക്കുക.

ഐടി, ബിസിനസ് വിഷയങ്ങള്‍ ഉള്‍പ്പെടുന്ന അമ്പതിലധികം കോഴ്‌സുകളുടെ സംയോജനമാണ് സബ്ക്രിപ്ഷന്‍ പായ്ക്ക്. ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ്, അനലിറ്റിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഐടി എന്നിവയില്‍ വൈദിഗ്ദ്ധ്യം നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും. മണിപ്പാല്‍ പ്രോലേണ്‍ പോര്‍ട്ടലിലേക്ക് ഏത് സമയത്തും പ്രവേശിക്കാനാകുമെന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സൗകര്യപ്രകാരം പഠിക്കുവാന്‍ സാധിക്കും. കോഴ്‌സ് പൂര്‍ത്തീകരിക്കുമ്പോള്‍ മണിപ്പാല്‍ പ്രോലേണില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീടുളള പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യും.

വ്യവസായവുമായി ബന്ധപ്പെട്ട കോഴ്‌സുകൾ കോളേജുകളിലേക്ക് എളുപ്പത്തില്‍ എത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വിടവ് നികത്താനാണ് ട്രിനിറ്റി സ്‌കില്‍ വര്‍ക്സുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ലക്ഷ്യമിടുന്നതെന്ന് മെറി ട്രാക് സര്‍വ്വീസസ് സിഇഒ അംബരിഷ് സിന്‍ഹ പറഞ്ഞു.

തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ മുന്‍നിര ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ ട്രിനിറ്റി സ്‌കില്‍വര്‍ക്‌സിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, മെറിട്രാക്കിന്റെ കോഴ്‌സുകള്‍ തമിഴ്നാട്ടിലെയും കേരളത്തിലെയും കോളേജുകളിലേക്ക് കൊണ്ടുപോകുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ് സിഇഒ കെഎം സുഭാഷ് പറഞ്ഞു.

ലോക വെല്ലുവിളികള്‍ക്കായി വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതിനായി സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തതാണ് ഈ കോഴ്‌സുകള്‍. കൂടാതെ, ഏത് കോളേജിന്റെയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച കോഴ്‌സാണിത്.

പ്രത്യേകിച്ചും വ്യവസായ പ്രസക്തമായ കോഴ്‌സുകള്‍ ഉള്ള പങ്കാളി സ്ഥാപനങ്ങള്‍ക്ക് വിപുലീകൃത കരിക്കുലം പ്രോഗ്രാം (ഇസിപി) ഗണ്യമായി ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും പ്രത്യേകം രൂപകല്‍പ്പന ചെയ്ത സെമസ്റ്റര്‍ എലക്ടീവ് കോഴ്‌സുകളിലേക്കും വ്യവസായ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകളിലേക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിന് മെറിട്രാക്ക് അടുത്തിടെ അവരുടെ വിപുലീകൃത കരിക്കുലം പ്രോഗ്രാം (ഇസിപി) ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://trinityskillworks.com/services/certifications.

Related Posts

More News

തിരുവനന്തപുരം: ബാർട്ടൺ ഹില്ലില്‍ ഓട്ടോ ഡ്രൈവർ അനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം. ജീവൻ എന്ന വിഷ്‌ണു, മനോജ് എന്നീ പ്രതികൾക്കാണ് ശിക്ഷ. ഒന്നാം പ്രതി ജീവൻ 15 കൊല്ലത്തേക്ക് പരോൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അർഹൻ അല്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. കൊല്ലപ്പെട്ട അനിൽ കുമാറിന്‍റെ ഭാര്യക്ക് നഷ്ടപരിഹാരം നൽകുവാൻ കോടതി സർക്കാരിന് നിർദേശം നൽകി.

യൗവ്വനം കാത്തുസൂക്ഷിക്കാന്‍ പലരും പല രീതികള്‍ ശ്രമിക്കാറുമുണ്ട്. ചിട്ടയായ ജീവിത ശൈലിയിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും വാര്‍ധക്യത്തിന്റെ കടന്നുകയറ്റം ഒരുപരിധി വരെ തടയാനാകും. യൗവ്വനം എളുപ്പത്തില്‍ കാത്തുസൂക്ഷിക്കാന്‍ പറ്റിയ 10 വഴികള്‍ ഏതെല്ലാമാണെന്ന് നോക്കാം. 1. ജീവിതത്തില്‍ അടുക്കും ചിട്ടയും അകാലവാര്‍ധക്യം അകറ്റിനിര്‍ത്താന്‍ ചിട്ടയായ ജീവിതം തന്നെയാണ് വേണ്ടത്. ദിനചര്യകളില്‍ കൃത്യത വേണം. ദിനചര്യയുടെ തുടക്കം തന്നെ ബ്രഹ്മമുഹൂര്‍ത്തത്തിലായിരിക്കണം. സൂര്യന്‍ ഉദിക്കുന്നതിനു മൂന്ന് മണിക്കൂര്‍ മുമ്ബേ ഉണരണം. ഈ സമയത്ത് ഉണരുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. പ്രകൃതിയില്‍ ഊര്‍ജം അറിയാതെ […]

തിരുവനന്തപുരം ശാസ്തമംഗലത്ത് നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീ അറസ്റ്റില്‍. ശാസ്തമംഗലം സ്വദേശി മീനയെയാണ് മ്യുസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നടുറോഡില്‍ മകളുടെ മുന്നില്‍ വെച്ച് യുവതിയെ മര്‍ദിച്ച കേസില്‍ മ്യുസിയം പൊലീസ് പ്രതിയെ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ശാസ്തമംഗലം സ്വദേശി മീനയെയാണ് അറസ്റ്റ് ചെയ്തത്. ഐ.പി.സി. 321, 323, 324 വകുപ്പുകള്‍ പ്രകാരമാണ് കേസ്. മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് […]

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തിൽ ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പുരസ്കാരങ്ങൾ നിർണയിക്കുന്നതിൽ ജൂറിക്ക് പരമാധികാരം നൽകിയിരുന്നു. എല്ലാ സിനിമകളും കണ്ടു എന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലെ പരിശോധനയാണ് നടന്നത്. ഇന്ദ്രൻസിന് തെറ്റിദ്ധാരണതുണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. അവാർ‍ഡ് നിർണയത്തിൽ സർക്കാർ ഇടപെടലുണ്ടായി എന്ന ആരോപണം സജി ചെറിയാൻ തള്ളി. സിനിമ നല്ലതോ മോശമോ എന്ന് പറയേണ്ടത് താനല്ല എന്ന് മന്ത്രി പറഞ്ഞു. […]

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബായ് വഴിയെത്തിയ ടാൻസാനിയൻ പൗരനിൽ നിന്ന് ഇരുപത് കോടിയുടെ മയക്കുമരുന്ന് പിടികൂടി. ടാൻസാനിയൻ പൗരനായ മുഹമ്മദ് അലിയാണ് മയക്കുമരുന്നുമായി ഡി.ആര്‍.ഐയുടെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ നേരിട്ടെത്തി പരിശോധന നടത്തിയാണ് മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതിയെ പിടികൂടിയത്. ട്രോളി ബാഗിന്‍റെ രഹസ്യ അറക്കുള്ളില്‍ ഒളിപ്പിച്ചാണ് മുഹമ്മദ് അലി 2884 ഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം (Goonda Attack). തിരുവനന്തപുരം ധനുവച്ചപുരത്ത് നിർത്തിയിട്ടിരുന്ന ആംബുലൻസ് അടിച്ച് തകർത്തു. ധനുവച്ചപുരം സ്വദേശി ശരത്തിന്റെ ആംബുലൻസാണ് രാത്രി തകർത്തത്. വാളുകൊണ്ട് വെട്ടി കീറിയ നിലയിലാണ്. തുടർച്ചയായി ഗുണ്ടാ ആക്രമണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.

കൊച്ചി: തൃക്കാക്കരയിൽ ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേർ സിപിഎം പ്രവർത്തകരെന്ന് പ്രതിപക്ഷ നേതാവ്. പാലക്കാട് അറസ്റ്റിലായ ശിവദാസനും കൊല്ലം ശക്തികുളങ്ങരയിൽ അറസ്റ്റിലായ ആളും സിപിഎം പ്രവർത്തകരാണ്. വോട്ട് കിട്ടാൻ എന്തും ചെയ്യുന്നവരാണ് സിപിഎം പ്രവർത്തകർ. പാർട്ടി സെക്രട്ടറിയുടെ കട്ടിലിനടിയിൽ ഒളിക്യാമറ വച്ച ചരിത്രമുള്ളവരാണ് എറണാകുളത്തെ പാർട്ടി പ്രവർത്തകർ. തോൽവി ഉറപ്പായ എൽഡിഎഫ്, വ്യാജ വീഡിയോ കച്ചിത്തുരുമ്പ് ആക്കാനുള്ള ശ്രമത്തിലാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. സ്ഥാനാർഥിക്കെതിരായ അപവാദ വീഡിയോ ആര് പ്രചരിപ്പിച്ചാലും അത് തെറ്റാണ്. […]

സംസ്ഥാനത്ത് ജൂണ്‍ ഒന്ന് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കരുതെന്നും അറിയിപ്പില്‍ പറയുന്നു. -ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. – ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ […]

അതിജീവനത്തിന്‍റെ കഥയുമായി ഭാവന വീണ്ടും മലയാളത്തില്‍. ഇത്തവണ മലയാള ഹ്രസ്വ ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്. പ്രതിസന്ധികള്‍ക്കെതിരായ പോരാട്ടം എന്ന പേരില്‍ പുറത്തിറങ്ങുന്ന സ്ത്രീപക്ഷ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.‘ദ സര്‍വൈവല്‍’ എന്നാണ് ചിത്രത്തിന്‍റെ പേര്. പോരാട്ടത്തിന്‍റെ പാതയില്‍ കൈകോര്‍ക്കാമെന്ന ആഹ്വാനത്തോടെയാണ് ഹ്രസ്വ ചിത്രത്തിന്‍റെ ടീസര്‍ അവസാനിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ എസ്.എന്‍.രജീഷ് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. മൈക്രോ ചെക്ക് ആണ് നിര്‍മാതാക്കള്‍.

error: Content is protected !!