രാങ്കി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

'96', 'പേട്ട' എന്നീ ചിത്രങ്ങൾക്ക് ശേഷം തൃഷ നായികയായി എത്തുന്ന പുതിയ ചിത്രം 'രാങ്കി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൊലീസുകാർ കയ്യില്‍ വിലങ്ങിടുമ്പോൾ തീക്ഷ്ണമായ കണ്ണുകളോടെ നോക്കുന്ന തൃഷയാണ് പോസ്റ്ററിലുള്ളത്. എം. ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ എ ആർ മുരുഗദോസാണ്. ത്രില്ലർ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രമാണിതെന്നും റിപ്പോർട്ടുകളുണ്ട്.

publive-image

Advertisment