New Update
റിയാദ് : സൗദിയിലും ഖത്തറിലുമായി പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ പ്രവാസികളുടെ കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായമയായ തൃശ്ശൂര്‍ ജില്ല സൗഹൃദ വേദി സൗദി ചാപ്റ്റര്‍ റിയാദ് ഘടകം സംഘടിപ്പിക്കുന്ന " സൗഹൃദസന്ധ്യ " 2019 ഒക്ടോബര്‍ 31 വ്യാഴഴ്ച വൈകീട്ട് 7 മണിമുതല്‍ റിയാദിലെ എക്സിറ്റ് 18 ലുള്ള മര്‍വ ഓഡിറ്റോറിയത്തില്‍ നടക്കും (നോഫ ഓഡിറ്റോറിയത്തിന് പുറകില്‍ )
Advertisment
ആഘോഷത്തോടനുബന്ധിച്ച് ഈണം റിയാദ് അവതരിപ്പിക്കുന്ന നാടന്‍ പാട്ട്, ഒപ്പന , തിരുവാതിര തുടങ്ങി നിരവധി പരിപാടികള്‍ അരങ്ങേറും കൂടാതെ സൗഹൃദവേദി അംഗങ്ങള്‍ അവതിപ്പിക്കുന്ന കലാവിരുന്നും ചടങ്ങിന് കൊഴുപേകും. സൗഹൃദ സന്ധ്യയിലേക്ക് എല്ലാവരെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായി സൗഹൃദവേദി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.