ദമാം : തൃശ്ശൂർ നാട്ടുകൂട്ടം ഒരുക്കിയ പൂരം 2019 വൈവിധ്യ മായ പരിപാടികളോടെ ദമ്മാമിൽ അരങ്ങേറി , വനിതകളുടെ നാടൻ ഭക്ഷണ സ്റ്റാളുകളും സർബത് കടയും പൂരത്തിന്റെ ഓർമപ്പെടുത്തലുകളായി മൈലാഞ്ചി അണിയിക്കൽ മത്സരം പായസ പാചക മത്സരം എന്നിവയും ഏറെ ആളുകളെ ആകർഷിച്ചു .
/sathyam/media/post_attachments/CDTG6mBWdgucpJwrlfBN.jpg)
നാട്ടുകൂട്ടത്തിന്റെ ലോഗോ കലാഭവൻ അൻസാർ പ്രകാശനം ചെയ്യുന്നു .
കുട്ടികളുടെ ഒപ്പനയും തിരുവാതിരയും നൃത്ത നൃത്ത്യങ്ങളും ജെൽസൺ മാള അവതരി പ്പിച്ച മിമിക്രിയും നീതു മീനു എന്നിവരുടെ കീബോർഡ് വയലിൻ എന്നിവയും പരിപാ ടിക്ക് മാറ്റു കൂട്ടി കലാസന്ധ്യ സംവിധായകനും തിരക്കഥാകൃത്തുമായ കലാഭവൻ അൻസാർ ഉത്ഘാടനം ചെയ്‌തു.
പ്രസിഡന്റ് താജു അയ്യാരിൽ അധ്യക്ഷത വഹിച്ചു ഷാജി മതിലകം ആമുഖ പ്രസംഗം നടത്തി . നാട്ടുകൂട്ടത്തിന്റെ ലോഗോ കലാഭവൻ അൻസാർ പ്രകാശനം ചെയ്‌തു , ജീവകാരുണ്യ പ്രവർത്തനത്തിന് അഷ്‌റഫ് ചേലക്കരയെ നാസ് വക്കവും മുഹമ്മദ് നാസറും ചേർന്ന് ആദരിച്ചു. മൈലാഞ്ചി മത്സരത്തിൽ ഐഷ ഷാമിൽ , റഫ്‌സീന മുനവ്വർ എന്നിവരും പായസ പാചക മത്സരത്തിൽ റുക്‌സാന സമീർ ,നജ്‌ല അസ്‌ലമും സ്വർണ നാണയത്തിന് അർഹരായി.
/sathyam/media/post_attachments/6ITLO7Fphma7o81vpmtJ.jpg)
റഫീഖ് വടക്കാഞ്ചേരി , ഹമീദ് കണിച്ചാട്ടിൽ , ജസീർ കണ്ണൂർ, ശ്രേയ രവീന്ദ്രൻ, സൗജന്യ ,സോഫിയ താജു ,ശരത് പി .യു , സബീന സഫീർ, ജെസ്റിൻ ജോൺസൺ ഫർഹ ബഷീർ ഐശ്വര്യ ഉല്ലാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു .സുനിൽ മുഹമ്മദ് ,സി അബ്ദുൾ ഹമീദ് , പവനൻ മൂലക്കൽ ,അഷ്‌റഫ് വൈറ്റ് ഹൗസ് ,ശ്രീരാജ് ഗൾഫ്‌റോക്ക് ഇ എം കബീർ, ജമാൽ വില്യാപ്പള്ളി, മുസ്തഫ തലശ്ശേരി, ശിഹാബ് കൊയിലാണ്ടി, നാച്ചു അണ്ടോണ, ഷെഫീക്ക് സി കെ, ജാഫർ കൊണ്ടോട്ടി, അഷറഫ്, നൗഷാദ് ഇരിക്കൂർ (മീഡിയ വൺ) തുടങ്ങിയവർ പങ്കെടുത്തു.
ടൈസൻ ഇല്ലിക്കൽ , വിജോ വിൻസെന്റ് ,അഭിഷേക് എൻ എച് ,സഗീർ മുഹമ്മദ് ,മുഹ മ്മദ് ഇക്ബാൽ .ഷാനവാസ് വലിയകത്ത് , മുഹമ്മദ് അലി ,ഷഫീർ പാച്ചു ,സോണി തരകൻ ,ആൻസൺ ആന്റണി ,ജിയോ ലൂയിസ് ,മുഹമ്മദ് സാദിഖ് ,എന്നിവർ പരിപാടി കൾക്ക് നേതൃത്വം നൽകി. ഫ്രീസിയാ ഹബീബ് അവതാരകയായിരുന്നു. അഡ്വ : മുഹമ്മദ് ഇസ്മായിൽ സ്വാഗതവും ഡോ ; വർഗീസ് ആന്റണി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us