ദമ്മാം ഒരു ദിവസം നീണ്ടു നിന്ന തൃശൂർ നാട്ടുകൂട്ടത്തിന്റെ പൊന്നോണം 2019 നുസൈഫ് ഓഡിറ്റോറിയത്തിൽ ആഘോ ഷിച്ചു ഓണസദ്യയ്ക്ക് നൂറുകണക്കിന് ആളുകൾ പങ്കെടുത്തു .പായസ പാചകമത്സരത്തിൽ ആയിഷ ഷഹീൻ ഒന്നാം സമ്മാന മായ സ്വർണ നാണയം നേടിയപ്പോൾ റുക്സാന, രണ്ടും റസീന മുനവ്വർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
/sathyam/media/post_attachments/hOa6XIJcAeDfHzKgRIeK.jpg)
കുട്ടികൾക്കും സ്ത്രീകൾക്കുമായി നടത്തിയ കായികമത്സരത്തിൽ ഇ ഹാൻ ഫഹദ് , സോഫിയ താജു , ലൈസൻ , സനം എന്നിവർ വിജയികളായി വൈകീട്ട്നടന്ന ഓണ സന്ധ്യ പ്രസിഡൻറ് താജു അയാരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമ നിർമ്മാതാവ് (ആളൊരുക്കം) ജോളി ലോനപ്പൻ ഉദ്ഘാടനം നിർവഹിച്ചു
ഓണസന്ദേശം കുമാരി ആൻഫി സോണി നൽകി . അഹമ്മദ് പുളി ക്കൽ, ബിജു കല്ലുമല, മുഹമ്മദ് നജാത്തി , ഡോക്ടർ അബ്ദുൽ സലാം ,അബ്ദുല്ല മഞ്ചേരി ,ഇ എം കബീർ, പവനൻ മൂലക്കൽ ,സി കെ ഷെഫീഖ് ,സുനിൽ മുഹമ്മദ് ,ആലിക്കുട്ടി ഒളവട്ടൂർ, റഹ്മാൻ കരിയാട്, പി എം നജീബ് , നാസ് വക്കം , ഹബീബ് ഏലംകുളം ,ഫിറോസ് പി എ , സിറാജ് അബൂബക്കർ ,അഷ്റഫ് ആലുവ ,നൗഷാദ് തഴവ ,ജയരാജ് കൊയിലാണ്ടി , എന്നിവർ പങ്കെടുത്ത ചടങ്ങ് വൈവിധ്യമാർന്ന പരിപാടി കളോടെ ഏറെ ശ്രദ്ധേ യമായി .
/sathyam/media/post_attachments/r7Paj893zEHvj7BUctFO.jpg)
പട്ടുറുമാൽ ഫെയിം ഷെജീറിന്റെ ഓണരാഗം ,ദമ്മാം പാട്ടുകൂ ട്ടത്തിന്റെ നടൻ കലാശില്പം എന്നിവയും പ്രവിശ്യയിലെ കലാപ്രതിഭകൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ സദസ്സിനെ കൂടുതൽ മികവുറ്റതാക്കി
വിജോ വിൻസെൻറ് ,ഹമീദ് കണിച്ചാട്ടിൽ ,ടൈസൺ ഇല്ലിക്കൽ ,ജോയി പോൾ ,സോണി തരകൻ ,ഷാനവാസ് , സാദിഖ് അയ്യാ രിൽ, റഫീക്ക് വടക്കാഞ്ചേരി, മുഹമ്മദ് ഇഖ്ബാൽ , അഭിഷേക്, ശരത്, ജിയോ ലൂയിസ്, ജോബി തോമസ്, ഫഹദ് ഹനീഫ് ജെൽസൺ മാള, മുഹമ്മദ് നാസ്സർ ,സെബാസ്റ്റ്യൻ , ഷെറിൻ റഷീദ്, ഫൈസൽ അമീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .
നിഖിൽ മുരളി, ശ്രീലക്ഷ്മി ദിലീപ് എന്നിവർ അവതാര കരായിരുന്നു . അഡ്വക്കറ്റ് ഇസ്മയിൽ സ്വാഗതവും ഡോക്ടർ വർഗീസ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us