റിപ്പബ്ലിക്കൻ പാർട്ടി ഔദ്യോഗികമായി ട്രംപിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു

New Update

ഷാർലറ്റ്, നോർത്ത് കരോളൈന: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി ഡോണൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ കൺവൻഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 നു ഷാർലറ്റിൽ ആരംഭിച്ച നാഷണൽ കൺവൻഷനിലാണ് ട്രംപ് പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ സമ്മതിച്ചത്. വൈസ് പ്രസിഡന്‍റിനെ സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിനു വിരാമമിട്ട് മൈക്ക് പെൻസിനേയും കൺവൻഷൻ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.

Advertisment

publive-image

പെൻസിനെ മാറ്റി മറ്റൊരാളെ രംഗത്തവതരിപ്പിക്കുമോ എന്ന ഊഹാപോഹം രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടുപിടിച്ച ചർച്ചയായിരുന്നു. രാജ്യത്തെ പുരോഗമന പാതയിലൂടെ മുമ്പോട്ട് നയിക്കുവാൻ തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിക്കുമെന്ന് ട്രംപ് കൺവൻഷൻ പ്രതിനിധികൾക്ക് ഉറപ്പു നൽകി.

പാൻഡമിക്കിന്‍റെ മറവിൽ മെയ്‍ലിൻ ബാലറ്റ് തന്ത്രം മെനയുന്നതിന് ഡമോക്രാറ്റിക് പാർട്ടി നടത്തുന്ന ശ്രമങ്ങളെ ട്രംപ് നിശിതമായി വിമർശിച്ചു. സ്വതന്ത്ര തെരഞ്ഞെടുപ്പിനെ കടിഞ്ഞാണിടുന്നതിനാണ് മെയ്‍ലിൽ ബാലറ്റ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഡമോക്രാറ്റിക് ലക്ഷ്യമിടുന്നതെന്നും ട്രംപ് ആരോപിച്ചു.

റിപ്പബ്ലിക്കൻ പാർട്ടി ഡലിഗേറ്റുകളിൽ 1276 വോട്ടുകളാണ് സ്ഥാനാർഥിത്വത്തിന് വേണ്ടതെങ്കിൽ അതിലും കൂടുതലാണ് ട്രംപിന് ലഭിച്ചത്. നാലു വർഷത്തേക്കു കൂടി വൈറ്റ് ഹൗസിൽ ട്രംപ് ഉണ്ടാകേണ്ടതാണെന്ന് ഡലിഗേറ്റുകൾ ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു.

trump candidate
Advertisment