ഡിഫെൻസ് സെക്രട്ടറി മാർക്ക് എസ്പെറെ ട്രമ്പ് പുറത്താക്കി ! ചുമതല ക്രിസ്റ്റഫർ മില്ലർക്ക്

New Update

publive-image

വാഷിംഗ്‌ടൺ ഡിസി: വൈറ്റ് ഹൗസിൽ തിങ്കളാഴ്ച്ച നടന്ന അപ്രതീക്ഷിത നീക്കത്തിലൂടെ ഡിഫെൻസ് സെക്രട്ടറി മാർക്ക് എസ്പെറെ പ്രസിഡന്റ് ട്രമ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

Advertisment

അമേരിക്കയുടെ ഏറ്റവും ശക്തമായ ഡിഫെൻസ് ഡിപ്പാർട്മെന്റ് സെക്രട്ടറിയുമായി ട്രമ്പ് ചില മാസങ്ങളായി അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.

ബ്ലാക്ക് ലൈവ് മാറ്ററുമായി ബന്ധപെട്ടു അമേരിക്കൻ സിറ്റികളിൽ നടന്നു വന്നിരുന്ന പ്രതിഷേധ പ്രകടനങ്ങൾ, അക്രമപ്രവർത്തനങ്ങൾ എന്നിവ അടിച്ചമർത്തുന്നതിനു സ്വീകരിച്ച നടപടികളെ കുറിച്ചായിരുന്നു തർക്കം.

publive-image

പുറത്താക്കിയ മാർക്കിന് പകരം നാഷണൽ കൗണ്ടർ ടെറോറിസം ഡയറക്ടർ ക്രിസ്റ്റഫർ മില്ലർ ആക്ടിങ് ഡിഫെൻസ് സെക്രെട്ടറിയായി ചുമതല ഏറ്റെടുത്തിട്ടുണ്ട്.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബൈഡൻ ഹാരിസ് ടീമിന് അധികാരം കൈമാമാറ്റത്തിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് തിങ്കളാഴ്ചയും ട്രമ്പ് വിസമ്മതിച്ചു.

മാധ്യമങ്ങളല്ല വിജയം പ്രഖ്യാപിക്കേണ്ടതെന്നും മുഴുവന്‍ സംസ്ഥാനങ്ങളിലേയും പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ മാത്രമേ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തീകരിക്കപ്പെടുകയുള്ളു എന്നാണു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്‌

us news
Advertisment