വാഷിംഗ്ടണ്‍ ഡി സി: യേശുദേവന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന വൈവിദ്യമാണ് ചടങ്ങുകളോടെ വൈറ്റ് ഹൗസില്‍ ക്രിസ്തുമസ്സ് ദീപാലങ്കാരത്തിന് തുടക്കം. വൈറ്റ് ഹൗസില്‍ ക്രിസ്തുമസ്സ് ആഘോഷത്തിന്റെ 97-ാം വാര്‍ഷികമായിരുന്നു.
/sathyam/media/post_attachments/uZGw1y4fu3M8bvBmlitN.jpg)
ഡിസംബര്‍ 5 വ്യാഴാഴ്ച വൈകിട്ട് 30 അടി ഉയരമുള്ള ക്രിസ്തുമസ്സ് ട്രീയില്‍ അലങ്കരി ച്ചിരുന്ന 50000 ലധികം ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത് പ്രഥമ വനിത മെലാനിയ ട്രംമ്പായിരുന്നു. 450ലധികം കൂറ്റന്‍ നക്ഷത്രങ്ങളും ക്രിസ്മസ്സ് ട്രീയെ കൂടുതല്‍ ആകര്‍ഷകമാക്കി.
നാഷണല്‍ പാര്‍ക്ക് സര്‍വീസ് ആന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റീരിയര്‍ ജീവനക്കാ രനാണ് ഈ വര്‍ഷത്തെ ക്രിസ്മസ്സ് ട്രീ മോടി പിടിപ്പിച്ചത്. മരത്തിനിടയില്‍ മനോഹരമായ നാറ്റിവിറ്റി സീനും ഉണ്ടായിരുന്നു. 2000 വര്‍ഷം മുമ്പ് കിഴക്കുനിന്നുള്ള വിദ്വാന്മാര്‍ യേശു വിനെ കാണാന്‍ ദൂരയാത്ര ചെയ്ത് എത്തിയ പ്രതീകാത്മകമായി പ്രദര്‍ശിപ്പി ച്ചിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് ട്രംമ്പ് ചടങ്ങില്‍ പങ്കെടുത്തവരോടായി ക്രിസ്തുവിന്റെ ജനനത്തെ കുറ്ച്ച് സവിസ്തരം പ്രതിപാദിച്ചു.
ക്രിസ്തുവിന്റെ സ്‌നേഹം നമ്മില്‍ വസിക്കുമ്പോള്‍ മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനും, അവരോട് ദയയോടെ പെരുമാറുന്നതിനും കഴിയും, മനുഷ്യ വര്‍ഗത്തെ രപ്ഷി പ്പാനാണ് ക്രിസ്തു നരനായി അവതരിച്ചതെന്നും, ആരക്ഷ നാം സ്വായക്തമാക്കണമെന്നും ട്രംമ്പ് പറഞ്ഞു. അവനെ കുമ്പിട്ടാരാധിക്കാന്‍ വിദ്വാന്മാര്‍ കാണിച്ച താല്‍പര്യം നമ്മിലും ഉണ്ടാകണമെന്നും ട്രംമ്പ് അഭ്യര്‍ത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us