കമ്യൂണിസത്തിന് ഇരയായവര്‍ക്ക് ട്രംപ് സ്മരണാഞ്ജലി അര്‍പ്പിച്ചു

New Update

വാഷിംഗ്ടണ്‍: ഇരുപതാം നൂറ്റാണ്ടില്‍ കമ്യൂണിസത്തിന് ഇരകളായ 100 മില്യന്‍ ആളുകള്‍ക്ക് ട്രംപ് അഭിവാദ്യമര്‍പ്പിച്ചു. നവംബര്‍ ഏഴിന് 'നാഷണല്‍ ഡേ ഫോര്‍ ദി വിക്ടിംസ് ഓഫ് കമ്യൂണിസം' ദിനത്തില്‍ വൈറ്റ് ഹൗസില്‍ നിന്നും പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റിലാണ് ട്രംപ് രക്തസാക്ഷികളെ അനുസ്മരിച്ചത്.

Advertisment

publive-image

കാലഹരണപ്പെട്ട ഈ പ്രത്യയശാസ്ത്രം ഇനിയും വ്യാപകമാകാതിരിക്കുന്നതിന് നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം. സ്വാതന്ത്ര്യവും ജനാധിപത്യവും അനുഭവിക്കുന്നതില്‍ അമേരിക്കന്‍ ജനത അഭിമാനംകൊള്ളുന്നു.

പൗരാവകാശങ്ങളും, സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. വിവിധ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ തടവറകളില്‍ കഴിയുന്ന ഒരു ബില്യന്‍ ജനങ്ങളെ പിന്തുണയ്‌ക്കേണ്ട ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്നും ട്രംപ് ഓര്‍മ്മിപ്പിച്ചു.

വാര്‍സോ യുദ്ധത്തില്‍ വാള്‍ഡിമിര്‍ ലെനിന്‍ ബോള്‍ഷെവിക്കിനെതിരേ പോളീഷ് സൈന്യം നേടിയ വിജയത്തിന്റെ നൂറാം വാര്‍ഷികമാണ് നാം ഈവര്‍ഷം സ്മരിക്കുന്നത്. പോളിഷിലെ ധീരരായ സൈനീകര്‍ ദശാബ്ദങ്ങളോളം യൂറോപ്പില്‍ കമ്യൂണിസത്തെ തടഞ്ഞുനിര്‍ത്തിയിരുന്നു.

എന്നാല്‍ പോളണ്ടിനെ ഇരുമ്പറയ്ക്കുള്ളില്‍ നിര്‍ത്തിയ സോവ്യറ്റ് യൂണിയന്‍ അയല്‍രാജ്യങ്ങളില്‍ കമ്യൂണിസം വ്യാപിപ്പിക്കുന്നതില്‍ വിജയിച്ചു.

കമ്യൂണിസത്തിന് ഇരകളായവരെ സ്മരിക്കുന്ന ഈ ദിവസം അമേരിക്ക ഒരിക്കലും സോഷ്യലിസ്റ്റ് രാജ്യമാകുകയില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും ട്രംപ് ഓര്‍മ്മിപ്പിച്ചു.

trump response
Advertisment