12 മില്യന്‍ തൊഴില്‍രഹിതര്‍ക്ക് ആഴ്ചയില്‍ 300 ഡോളര്‍ ബില്ലില്‍ ട്രംപ് ഒപ്പുവച്ചു

New Update

വാഷിംഗ്ടണ്‍ ഡി.സി: രണ്ടായിരം ഡോളര്‍ ഉത്തേജക ചെക്ക് അനുവദിക്കുന്നില്ലെങ്കില്‍ യുഎസ് സെനറ്റ് തീരുമാനം അംഗീകരിക്കില്ലെന്ന ട്രംപിന്റെ കടുംപിടുത്തത്തിന് ഒടുവില്‍ അയവ്.

Advertisment

publive-image

ഗവണ്‍മെന്റ് പ്രവര്‍ത്തനം സ്തംഭിക്കുമെന്ന അവസ്ഥ ഡിസംബര്‍ 29 ചൊവ്വാഴ്ച നിലവില്‍ വരുമെന്ന് ബോധ്യമായതോടെയാണ് 900 ബില്യന്‍ കോവിഡ് റിലീഫ് പാക്കേജ് ഒപ്പുവയ്ക്കാന്‍ ട്രംപ് തയാറായത്. ഞായറാഴ്ച വൈകിട്ട് ഫ്‌ളോറിഡയില്‍ വെച്ചാണ് ട്രംപ് ബില്ലില്‍ ഒപ്പുവച്ചത്.

ഇതോടെ പാന്‍ഡമിക്കിനോടനുബന്ധിച്ച് തൊഴില്‍ രഹിതരായ 12 മില്യന്‍ പേര്‍ക്ക് ആഴ്ചയില്‍ 300 ഡോളര്‍ വീതം അടുത്ത പതിനൊന്ന് ആഴ്ചകളില്‍ ലഭിക്കുമെന്ന് ഉറപ്പായി. അടുത്തു ചേരുന്ന സെനറ്റ് ഉത്തേജക ചെക്ക് 600-ല്‍ നിന്നും 2000-മായി വര്‍ധിപ്പിക്കുമെന്ന വിശ്വാസത്തോടെയാണ് കൊറോണ റിലീഫ് ഫണ്ടില്‍ ഒപ്പുവയ്ക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സെനറ്റ് റിലീഫ് ഫണ്ട് പാസാക്കിയത്. എന്നാല്‍ ബില്ലില്‍ ഒപ്പിടാതിരിക്കുകയോ, വീറ്റോ ചെയ്യുമെന്നോ ഭീഷണിപ്പെടുത്തിയശേഷം ട്രംപ് ഒഴിവുകാലം ചെലവഴിക്കുന്നതിന് ഫ്‌ളോറിഡയിലേക്ക് പോയിരുന്നു.

റിപ്പബ്ലിക്കന്‍ നേതാക്കളും, പ്രസിഡന്റ് ഇലക്ട് ബൈഡനും ബില്ലില്‍ ഒപ്പുവയ്ക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഒക്‌ടോബര്‍ മാസംവരെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കാതിരിക്കുകയോ, 1.4 ട്രില്യന്‍ ഡോളര്‍ ഫണ്ടും ട്രംപ് ഇതോടൊപ്പം ഒപ്പുവച്ച ബില്ലില്‍ ഉള്‍പ്പെടുന്നു.

trump signature
Advertisment