കോവിഡ് സ്റ്റിമുലസ് ചെക്ക് രണ്ടായിരം ഡോളറായി ഉയര്‍ത്തണമെന്ന് ട്രംപ്

New Update

ഫ്‌ളോറിഡ: സെനറ്റ് പാസാക്കിയ 600 ഡോളര്‍ കോവിഡ് സ്റ്റിമുലസ് ചെക്ക് വളരെ കുറഞ്ഞ സംഖ്യയാണെന്നും, പാന്‍ഡമിക്കിന്റെ ദുരിതത്തില്‍ കഴിയുന്ന അമേരിക്കന്‍ ജനതയ്ക്ക് ചുരുങ്ങിയത് 2000 ഡോളര്‍ വീതമെങ്കിലും സ്റ്റിമുലസ് ചെക്കായി നല്‍കണമെന്നും ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

Advertisment

publive-image

ഫ്‌ളോറിഡ പാംബീച്ച് മാര്‍എ ലാഗോ റിസോര്‍ട്ടില്‍ ക്രിസ്മസ് അവധിക്കാലം ചെലവഴിക്കാന്‍ എത്തിയ പ്രസിഡന്റിനോട് സെനറ്റ് പാസാക്കിയ ബില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് നിരവധി ഫോണ്‍കോളുകള്‍ ലഭിച്ചതിനെ കുറിച്ച് ഡിസംബര്‍ 25 വെള്ളിയാഴ്ച ട്രംപ് പ്രതികരിക്കുകയായിരുന്നു.

അമേരിക്കയില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പൗരന്മാര്‍ക്ക് എന്തുകൊണ്ടു 600 ഡോളര്‍ മാത്രം നല്‍കുന്നതിന് രാഷ്ട്രീയക്കാര്‍ താത്പര്യം കാട്ടുന്നു. അത് അവരുടെ തെറ്റായി ഞാന്‍ കാണുന്നില്ല. ഇതിനു പുറകില്‍ ചൈനയാണ്. പൗരന്മാര്‍ക്ക് അര്‍ഹതപ്പെട്ട 2000 ഡോളര്‍ അനുവദിക്കണമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ മൂന്നംഗ കുടുംബത്തിന് 1800 ഡോളര്‍ (600 X 3) കിട്ടുമെങ്കില്‍ എന്തുകൊണ്ട് ഒരു അമേരിക്കന്‍ പൗരന് 600 ഡോളര്‍ മാത്രം കൊടുക്കുന്നു എന്നാണ് ട്രംപ് ചോദിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യു.എസ് ഹൗസ് മജോറിറ്റി ലീഡര്‍ നാന്‍സി പെലോസി വ്യാഴാഴ്ച 2000 ഡോളര്‍ ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് ശ്രമിച്ചുവെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.

ജോര്‍ജിയയില്‍ ജനുവരി ആദ്യവാരം യുഎസ് സെനറ്റിലേക്ക് നടക്കുന്ന രണ്ട് റണ്‍ഓഫ് മത്സരങ്ങള്‍ ജയിക്കുന്നതിന് 2000 ഡോളര്‍ സ്റ്റിമുലസ് ചെക്ക് നല്‍കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് താത്പര്യമുണ്ടെങ്കിലും റിപ്പബ്ലിക്കന്‍മാര്‍ അതിന് വഴങ്ങുന്നില്ലെന്നാണ് തലവേദനയുണ്ടാക്കുന്നത്.

trump statement
Advertisment