ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്ന് ട്രംപ്‌

New Update

വിസ്‌കോണ്‍സിന്‍: ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച വിസ്‌കോണ്‍സിനില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സാസാരിക്കുകയായിരുന്നു ട്രംപ്.

Advertisment

publive-image

നാം എല്ലാവരും സാധാരണ ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്നവരാണ്. ഞാന്‍ എപ്പോഴും എന്റെ കണ്ണ് ആകാശത്തേക്ക് ഉയര്‍ത്തും. എനിക്കാവശ്യമായ നിര്‍ദേശങ്ങള്‍ അവിടെനിന്നാണ് ലഭിക്കുന്നത്. റാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ ട്രംപ് തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് വിശദീകരിച്ചു. 'ഒരു സുഹൃത്ത് എന്നോടു പറഞ്ഞു,

നിങ്ങളാണ് ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി. അല്ല, ഞാനല്ല, ഒരിക്കലുമല്ല' ട്രംപ് പ്രതികരിച്ചു. അപ്പോള്‍ സുഹൃത്ത് ചോദിച്ചു- നിങ്ങളല്ലെങ്കില്‍ പിന്നെ ആരാണ്? ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി ജീസസ് ക്രൈസ്റ്റാണ് എന്നായിരുന്നു എന്റെ മറുപടി' ട്രംപ് പറഞ്ഞു.

എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന, ഭരണഘടന അനുവദിക്കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന ഡൊണാള്‍ഡ് ട്രംപ് ഒരു ക്രൈസ്തവനാണെന്ന് അഭിമാനപൂര്‍വം അവകാശപ്പെടുന്നു.

ലോകമെങ്ങും നടക്കുന്ന ക്രൈസ്തവ പീഡനത്തെ ശക്തമായി അപലപിക്കുന്നതിനും, ഭീകരവാദികള്‍ തടഞ്ഞുവെച്ച നിരവധി മിഷണറിമാരെ രക്ഷപെടുത്തുന്നതിലും ട്രംപ് വിജയിച്ചിട്ടുണ്ട്. നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്നതിന് ഈ നടപടികള്‍ തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

trump statement
Advertisment