ട്രംപുമായി കൊമ്പുകോര്‍ത്ത യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന് ദയനീയ പരാജയം

author-image
പി പി ചെറിയാന്‍
Updated On
New Update

അലബാമ: 20 വർഷം അലബാമയെ പ്രതിനിധീകരിച്ചു യുഎസ് സെനറ്റിൽ ഇടം കണ്ടെത്തിയ മുൻ അറ്റോർണി ജനറൽ ജെഫ് സെഷൻസിനു ചൊവ്വാഴ്ച അലബാമയിൽ റിപ്പബ്ലിക്കൻ റൺ ഓഫ് പ്രൈമറിയിൽ ദയനീയ പരാജയം. ഒബോൺ യൂണിവേഴ്സിറ്റി മുൻ ഫുട്ബോൾ കോച്ച് ടോമി ടബർവില്ലിയോടാണ് വൻ മാർജിനിൽ ജെഫ് പരാജയപ്പെട്ടത്.

Advertisment

publive-image

ടോമിക്ക് ലഭിച്ച വോട്ടിനേക്കാൾ 20 ശതമാനം കുറവ് വോട്ടാണ് ജെഫിന് ലഭിച്ചത്. ടോമി (60.7%), സെഷൻസ് (39.3%)'ജെഫ് സെഷൻസിനെ അറ്റോർണി ജനറലായി നിയമിച്ചത് ഞാൻ ചെയ്ത വലിയൊരു തെറ്റാണ്. അതിന് പ്രാശ്ചിത്തം ചെയ്യേണ്ട സമയമാണിത്'.

ടോമിയെ എൻഡോഴ്സ് ചെയ്ത് ട്രംപ് പറഞ്ഞു. മുള്ളർ ഇൻവെസ്റ്റിഗേഷനിൽ മുൻ അറ്റോർണി ജനറൽ ജെഫ് സ്വീകരിച്ച നടപടികളിൽ അസംതൃപ്തനായ ട്രംപ് 2018 നവംബറിൽ അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിടുകയായിരുന്നു.

പരാജയപ്പെട്ടുവെങ്കിലും വിജയിച്ച ടോമിക്ക് ആശംസകൾ അറിയിക്കാൻ സെഷൻസ് തയാറായി. ചൊവ്വാഴ്ച നടന്ന പ്രൈമറിയിൽ ഏറ്റവും ജനശ്രദ്ധ കേന്ദ്രീകരിച്ച തിരഞ്ഞെടുപ്പായിരുന്ന അലബാമ മത്സരം. നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥി ജോൺസിനെയാണ് ടോമി നേരിടുക.

trump us attony
Advertisment