തുള്ളമോര്‍ : അയര്‍ലണ്ടിലെ മിഡ്ലാന്‍ഡ്സ് പ്രദേശത്തെ മലയാളി കൂട്ടായ്മയായ മിൻലാൻഡ് മാലായി യുടെ ഈ വര്‍ഷത്തെ ഓണാഘോഷമായ ‘ഓണം പൊന്നോണം 22’ വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 3 ശനിയാഴ്ച്ച തുള്ളമോര്‍ റഗ്‌ബി ക്ലബ് ഹാളില്‍ വച്ച് നടത്തപ്പെടും. രാവിലെ 10 മണിയ്ക്ക് ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കും,കുട്ടികളുടെ കലാപരിപാടികള്‍, സപ്ത സ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍, വിവിധ മത്സരങ്ങള്‍, ഓണസദ്യ, വടംവലി, ഡബ്ലിന്‍ ശ്യാം ഈസാദും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ പരിപാടികള്‍ക്ക് കൂടുതല്‍ നിറം പകരും. നിരവധി ഭാഗ്യശാലികളെ അന്നേദിവസം നെറക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.
കുട്ടികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യം ഉള്ളവര്‍ ഓഗസ്‌ററ് 31 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രവേശനം സൗജന്യമാണ്.
ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ താത്പര്യം ഉള്ളവര്‍ താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ചന്ദു അനുരാഗ് 085 868 8627
ഷാജി ഭാസ്‌ക്കരൻ 089 465 5181
സതീഷ് കുമാർ 089 263 9489
ശ്രീകുമാർ 089 459 4425
ശ്രീജ 089 479 7716