'ടേൺ ടു ദി ഏർത്' എന്ന ഹ്രസ്വചിത്രത്തിന് ദുബായ് മുനിസിപ്പാലിറ്റിയുടെ അംഗീകാരം. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി ജൂൺ 6 രാവിലെ 10 മണി മുതൽ സംഘടിപ്പിച്ച ഹ്രസ്വചിത്ര പ്രദർശനത്തിൽ "Turnto the earth" എന്ന ചിത്രം തിരഞ്ഞെടുക്കപ്പെടുകയും പ്രദർശിപ്പിക്കുകയും ചെയ്തു. "പരിസ്ഥതിക്ക് ഒരു മിനിറ്റ്" എന്ന മുനിസിപ്പാലിറ്റിയുടെ വിഷയംപ്രമേയമാക്കി ഇത് തയ്യാറാക്കി ഷാർജയിൽ ചിത്രീകരിക്കുകയായിരുന്നു.
/sathyam/media/post_attachments/9gbBL34TfcFayQNi31Rz.jpg)
മനുഷ്യൻ ഓക്സിജനുവേണ്ടി പോരാടുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതി സ്നേഹം പ്രയോഗികതയിൽ കൊണ്ടുവരേണ്ടത് മനുഷ്യരാശിയുടെ ആവശ്യമാണ് . "നിങ്ങളുടെ അവസാന പ്രവൃത്തിയാണെങ്കിലും ഒരു മരം നടുക" എന്ന ആപ്‌തവാക്യത്തോടെ ചിത്രം അവസാനിക്കുന്നു. 2 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രത്തതിന്റെ ആശയവും, സംവിധാനവും ബിജൂതങ്കച്ചൻ നിർവഹിച്ചിരിക്കുന്നു.
ക്യാമറയും, എഡിറ്റിംഗ് ഏലിയാസ് ജിബ്‌സൺ മാത്യു. അപ്രേം ബിജു തരകൻ, ജിബു കുര്യൻ, രഞ്ജിത് മാത്യു, ബിബിൻ ജോർജ് എന്നിവരാണ് അഭിനേതാക്കൾ.ചിത്രം യുട്യൂബി ലൂടെ പ്രദർശനത്തിനെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us