കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ നവംബര്‍ 15ന് തുറക്കും: മേല്‍പാലത്തിന്റെ 95 ശതമാനം പണികളും പൂര്‍ത്തിയായി

author-image
Charlie
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കഴകൂട്ടത്ത് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ നവംബര്‍ 15ന് തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. എലിവേറ്റഡ് ഹൈവേയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യാനിരുന്നെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് രണ്ടാഴ്ച കൂടി നീട്ടിവച്ചത്.

മേല്‍പാലത്തിന്റെ 95 ശതമാനം പണികളും പൂര്‍ത്തിയായി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വിപുലമായ ഉദ്ഘാടന പരിപാടി സംഘടിപിക്കില്ല. അത് കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കേണ്ടത് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ 15ന് തന്നെ വാഹന ഗതാഗതം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഒപ്പം നിന്ന കേന്ദ്ര സര്‍ക്കാറിനെയും, ദേശീയപാത അതോറിട്ടിയേയും, കരാറുകാരെയും, മറ്റു ജനപ്രതികളെയും മന്ത്രി അഭിനന്ദിച്ചു.

2.72 കിലോമീറ്ററാണ് എലിവേറ്റഡ് ഹൈവേയുടെ നീളം. കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, ദേശീയപാത അതോറിട്ടി കേരള റീജണല്‍ ഓഫീസര്‍ ബി.എല്‍. മീന, പോജക്ട് ഡയറക്ടര്‍ പി.പ്രദീപ്, ആര്‍ഡി എസ് വൈസ് പ്രസിഡന്റ് കേണല്‍ രവീന്ദന്‍ നായര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Advertisment