Advertisment

കൊച്ചിയില്‍ ‘ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്’ അവതരിപ്പിച്ചു

New Update

publive-image

Advertisment

കൊച്ചി, 2021 ജൂലൈ 23: പ്രമുഖ ഇരുചക്ര, ത്രിചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. സംസ്ഥാന റോഡ് ഗതാഗത മന്ത്രി ശ്രീ ആന്റണി രാജുവും ടിവിഎസ് മോട്ടോര്‍ കമ്പനി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശ്രീ സുദര്‍ശന്‍ വേണുവും ചേര്‍ന്നാണ് ടിവിഎസ് ഐക്യൂബ് പുറത്തിറക്കിയത്. ആധുനിക ഇലക്ട്രിക് ഡ്രൈവ്‌ട്രെയിനും ടിവിഎസ് സ്മാര്‍ട്ട്എക്‌സ്‌കണക്ട് സംവിധാനവും പിന്തുണ നല്‍കുന്ന സൗകര്യപ്രദമായി റൈഡു ചെയ്യാവുന്ന ഹരിത നഗര സ്‌ക്കൂട്ടറാണ് ടിവിഎസ് ഐക്യൂബ്.

ടിവിഎസ് മോട്ടോര്‍ കമ്പനി ലോകോത്തര ഗ്രീന്‍, കണക്റ്റഡ് ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ യുഗ കമ്പനിയായി മാറുന്നു. ഇന്ത്യ മുന്നോട്ടു കുതിക്കുമ്പോള്‍ പരീക്ഷണങ്ങളുടെ പിന്‍ബലത്തില്‍ മുന്നോട്ടു വരുന്ന വാഹന സൗകര്യങ്ങള്‍ക്കായിരിക്കും കൂടുതല്‍ എന്നും ഇന്ത്യന്‍ യുവാക്കള്‍ ഇതു കൂടുതലായി മനസിലാക്കുന്നുണ്ടെന്നും. ഇന്ത്യന്‍ യുവത്വത്തില്‍ തങ്ങള്‍ കേന്ദ്രീകരിക്കുന്ന ശ്രദ്ധയാണ് ടിവിഎസിന്റെ ആദ്യ വൈദ്യുത വിഭാഗത്തില്‍ ദൃശ്യമാകുന്നത്. ആധുനീക ഇലക്ട്രിക് ഡ്രൈവ്‌ട്രെയിനും പുതുതലമുറാ ടിവിഎസ് സ്മാര്‍ട്ട്എക്്‌സ്‌കണക്ട് സംവിധാനവും സംയോജിപ്പിച്ചാണ് ടിവിഎസ് ഐക്യൂബ് അവതരിപ്പിക്കുന്നത്.

ബെംഗളൂരു, ഡെല്‍ഹി. ചെന്നൈ, പൂനെ എന്നിവിടങ്ങളിലെ വിജയകരമായ പ്രതികരണങ്ങള്‍ക്കു ശേഷം തങ്ങള്‍ വൈദ്യുത സ്‌ക്കൂട്ടര്‍ കൊച്ചിയിലുമെത്തിക്കുകയാണെന്നും കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കാനാവുമെന്നു തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും, ഉപയോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ റീട്ടെയില്‍ അനുഭവം ലഭ്യമാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളോടുകൂടിയാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് ഇക്കോസിസ്റ്റം നിര്‍മ്മിച്ചിരിക്കുന്നത്, ടിവിഎസ് മോട്ടോര്‍ കമ്പനി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശ്രീ സുദര്‍ശന്‍ വേണു ചൂണ്ടിക്കാട്ടി.

ടിവിഎസ് ഐക്യൂബ് 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറിന്റെ പിന്‍ബലത്തില്‍ പ്രസരണ നഷ്ടമില്ലാതെ ഉയര്‍ന്ന ശക്തിയും പ്രകടനവും കാഴ്ച വെക്കും. 78 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ സ്‌ക്കൂട്ടര്‍ പൂര്‍ണമായി ചാര്‍ജു ചെയ്താല്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. 4.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ പ്രതി മണിക്കൂര്‍ വേഗതയിലേക്കെത്താനാവുന്ന മികച്ച ആക്‌സിലറേഷനും ഇതിനുണ്ട്.

പുതുതലമുറാ ടിവിഎസ് സ്മാര്‍ട്ട്എക്‌സ്‌കണക്ട് സംവിധാനം, ആധുനിക ടിഎഫ്ടി ക്ലസ്റ്റര്‍, ടിവിഎസ് ഐക്യൂബ് ആപ്പ് എന്നിവയുമായാണ് ടിവിഎസ് ഐക്യൂബ് എത്തുന്നത്. ജിയോ ഫെന്‍സിങ്, വിദൂര ബാറ്ററി ചാര്‍ജ് സ്റ്റാറ്റസ്, നാവിഗേഷന്‍ സഹായം, ഒടുവില്‍ പാര്‍ക്ക് ചെയ്ത സ്ഥലം മനസിലാക്കല്‍, കോളുകളും എസ്എംഎസുകളും വരുന്നതിന്റെ അറിയിപ്പുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ ആപ്പിലുണ്ട്.

ക്യൂ പാര്‍ക്ക് അസിസ്റ്റ്, ഇക്കോണമി, പവര്‍ മോഡുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം, രാത്രിയും പകലുമുള്ള ഡിസ്‌പ്ലെ, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവയും ശബ്ദമില്ലാത്ത സൗകര്യപ്രദമായ റൈഡും ഇതു നല്‍കുന്നു. ആകര്‍ഷകമായ വെളുത്ത നിറത്തില്‍ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് രൂപകല്‍പന ചെയ്തിട്ടുള്ളത്. സ്ഫടിക വ്യക്തതയുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മുഴുവന്‍ എല്‍ഇഡിയിലുള്ള ടെയില്‍ ലാമ്പുകള്‍, തിളങ്ങുന്ന സ്‌പോര്‍ട്ട്‌സ് ലോഗോ തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്.

ബുക്കിങ് തുകയായ 5000 രൂപ നല്‍കി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് ഓണ്‍ലൈനായി ബുക്കു ചെയ്യാം.ബ്ലൂടൂത്ത് കണക്ടിവിറ്റി, തത്സമയ ചാര്‍ജിംഗ് സ്റ്റാറ്റസ്, ആര്‍എഫ്‌ഐഡിയോടു കൂടിയ സുരക്ഷയുമായി വീട്ടില്‍ ചാര്‍ജു ചെയ്യാനാവുന്ന സ്മാര്‍ട്ട്എക്‌സ്‌ഹോം എന്ന ശുപാര്‍ശ ചെയ്യപ്പെടുന്ന സംവിധാനം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. നിലവില്‍ കൊച്ചിയിലെ കൊച്ചിന്‍ ടിവിഎസില്‍ സ്‌ക്കൂട്ടറിനുള്ള ചാര്‍ജിങ് യൂണിറ്റുകള്‍ സ്ഥാപിക്കും. തുടര്‍ന്ന് പട്ടണത്തില്‍ വിപുലമായ ചാര്‍ജിങ് സംവിധാനങ്ങള്‍ കമ്പനി വികസിപ്പിക്കും.

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് കൊച്ചിയിലെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഇന്നു മുതല്‍ ലഭ്യമാകും. 1,23,917 രൂപയാണ് ഓണ്‍ റോഡ് വില.

Advertisment