ഏറ്റവും കൂടുതൽ ട്വിറ്റ് ചെയ്യുന്നവരുടെ പട്ടികയിൽ മോദിയും ബൈഡനും

New Update

വാഷിങ്ടൻ:  ഏറ്റവും കൂടുതൽ ട്വിറ്റർ സന്ദേശമയക്കുന്ന ലോകത്തിന്റെ പ്രമുഖരായ 10 പേരുടെ പട്ടികയിൽ അമേരിക്കൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ഉൾപ്പെടുന്നതായി മൈക്രോ ബ്ലോഗിങ് സൈറ്റ് റിപ്പോർട്ട് ചെയ്തു.

Advertisment

publive-image

2020 അവസാനിക്കുന്ന റിവ്യുവിൽ ആദ്യമായാണ് ആദ്യ പത്തുപേരിൽ ഒരു വനിത ഉൾപ്പെടുന്നത്. പത്തു പേരിൽ ഒന്നാം സ്ഥാനം ഡൊണാൾഡ് ട്രംപും രണ്ടാം സ്ഥാനം ജോ ബൈഡനും കരസ്ഥമാക്കിയപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി 7–ാം സ്ഥാനത്താണ്. കമല ഹാരിസ് 10–ാം സ്ഥാനത്തും.

2020 ൽ ഏകദേശം 700 മില്യൻ ട്വീറ്റർ സന്ദേശമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക നേതാക്കൾ അയച്ചിരിക്കുന്നത്. ഇതിൽ ട്രംപും ബൈഡനും ഒബാമയും ഹാരിസും മോദിയും ഉൾപ്പെടുന്നു.

കോവിഡ് 19 ആണ് ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട ഹാഷ് ടാഗ്. രണ്ടാമത് ബ്ലാക്ക് ലൈവ് മാറ്ററാണ്. ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിനു ശേഷമാണ് ഇതു കൂടുതൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.

400 മില്യൺ തവണയാണ് ഹാഷ് ടാഗ് ട്വിറ്റ് ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ബാസ്കറ്റ് ബോൾ ഇതിഹാസം, കോമ്പ് ബ്രയാന്റ് മരിക്കുന്നതിനു മുൻപയച്ച ട്വിറ്റർ സന്ദേശങ്ങൾ പട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു.

TWEET
Advertisment