ഇരട്ട കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

New Update

വാഷിംഗ്ടണ്‍: വാഷിംഗ്ടണുല്‍ സൈക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന മിഷേല്‍ ഡിഗന്‍ തന്റെ ഏഴു വയസ് വീതമുള്ള ഇരട്ട പെണ്‍കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ചു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് സഡന്‍വാലിയിലെ വീട്ടിലായിരുന്നു ദാരുണ സംഭവം.

Advertisment

publive-image

തൊട്ടടുത്ത ദിവസം സമീപവാസി അറിയിച്ചതിനെ തുടര്‍ന്ന് പരിശോധനക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്.

മുന്‍ സുഹൃത്തായിരുന്ന കുട്ടികളുടെ പിതാവുമായി കുട്ടികളുടെ അവകാശം സംബന്ധിച്ചു കോടതിയില്‍ കേസു നടന്നുവരുന്നതിനിടയിലാണ് മിഷേല്‍ ഈ ക്രൂരകൃത്യത്തിനു മുതിര്‍ന്നത്. കുട്ടികളെ വിട്ടുകൊടുക്കേണ്ടിവരുമോ എന്ന ആശങ്ക ഇവര്‍ക്കുണ്ടായിരുന്നതായി മിഷേലിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നു.

കുട്ടികളെ ഒരിക്കല്‍ പോലും ഉപദ്രവിച്ചിട്ടില്ലാത്ത മിഷേലിന്റെ സ്വഭാവത്തെ കുറിച്ചു സഹപ്രവര്‍ത്തകര്‍ക്കും സമീപവാസികള്‍ക്കും വലിയ മതിപ്പായിരുന്നു. സമീപ കാലത്തായി ഇവര്‍ മാനസിക തകര്‍ച്ചയിലായിരുന്നുവെന്നും കുട്ടികളെ കുറിച്ചുള്ള ചിന്ത മിഷേലിനെ അലട്ടിയിരുന്നതായും അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കി.

twins murder case
Advertisment