കൊല്ലം: വീട്ടിൽ ചന്ദനത്തടി ഒളിപ്പിച്ചുവെച്ച രണ്ടുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ സ്വദേശി നൗഫൽ <28> , പകൽക്കുറി സ്വദേശി വിധു <23 >എന്നിവരാണ് അറസ്റ്റിൽ ആയത്. മറ്റൊരു പ്രതി ഷബിൻ ഒളിവിലാണ്. കഴിഞ്ഞ ആഗസ്റ്റ് 24 നാന്ന് പള്ളിക്കൽ സ്വദേശിയായ ഷബിന്റെ വീട്ടിൽ നിന്നും ചന്ദന തടികൾ കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി റൂമിൽ ഒളിപ്പിച്ച നിലയിൽ 10 കിലോ ചന്ദനത്തടികൾ വനംവകുപ്പ് പിടിച്ചെടുത്തിരുന്നത്.
ഷബീന്റെ പിതാവ് ചന്ദന തടിയെ കുറിച്ച് വനം വകുപ്പിന് വിവരം നൽകിയതോടെ പ്രതികൾ ഒളിവിൽ പോയിരുന്നു. തുടർന്ന് പ്രതികളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പള്ളിക്കൽ നിന്നും സംഘത്തിലെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഷബിനെ കണ്ടെത്താൻ വനം വകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പ്രതികളിൽ ഒരാളായ നൗഫൽ രണ്ടുമാസം മുമ്പ് പോക്സോ കേസിൽ ജാമ്യത്തിലിറ ങ്ങിയ ആളാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.