ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

author-image
Charlie
New Update

publive-image

ജബല്‍പൂര്‍: ട്രാഫിക് സിഗ്നലില്‍ ബസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് ബസ് ഡ്രൈവര്‍ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് ദാമോഹ് നാക സ്‌ക്വയറിലെ ട്രാഫിക് സിഗ്നലില്‍ അപകടമുണ്ടാവുന്നത്.

Advertisment

ബസ് ഡ്രൈവര്‍ ഹര്‍ദേവ്പല്‍ സിംഗിന് (50) പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രോണിക് ഓട്ടോറിക്ഷയെയും ബൈക്കുകളെയും ഇടിച്ചു. ഡ്രൈവര്‍ സീറ്റില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നെന്ന് സംഭവസ്ഥലത്തെത്തിയ പൊലീസുകാര്‍ പറഞ്ഞു.

ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ബൈക്ക് യാത്രികനായ 62കാരനും അപകടത്തില്‍ കൊല്ലപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റാനിറ്റാളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.

Advertisment