ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് ഏഴ് കോടി രൂപ വീതം സമ്മാനം !

ഗള്‍ഫ് ഡസ്ക്
Wednesday, September 18, 2019

ദുബായ്:  ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് ഏഴ് കോടി രൂപ വീതം സമ്മാനം. അബുദാബിയില്‍ താമസിക്കുന്ന ശ്രീ സുനില്‍ ശ്രീധരന്‍, ലളിത് ശര്‍മ എന്നിവര്‍ക്കാണ് 10 ലക്ഷം ഡോളര്‍ വീതം (7.14 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.

ദുബായ് ഡ്യൂട്ടി ഫ്രീം മില്ലേനിയം മില്യനര്‍ പ്രൊമോഷന്റെ 310, 311 സീരിസുകളുടെ നറുക്കെടുപ്പാണ് കഴിഞ്ഞ ദിവസം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നടന്നത്. 310-ാം സീരിസില്‍ 4638 നമ്പര്‍ ടിക്കറ്റെടുത്ത ശ്രീ സുനില്‍ ശ്രീധരന്‍ വിജയിയായി. എന്നാല്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ സമ്മാന വിവരം അറിയിക്കാനായിട്ടില്ല. ശ്രീ സുനില്‍ ശ്രീധരന്‍ മലയാളിയാണെന്നാണ് സംശയിക്കപ്പെടുന്നത്.

311-ാം സീരിസ് നറുക്കെടുപ്പില്‍ ചെന്നൈ സ്വദേശിയായ ലളിത് ശര്‍മയ്ക്കാണ് പത്ത് ലക്ഷം ഡോളറിന്റെ സമ്മാനം ലഭിച്ചത്. 37കാരനായ അദ്ദേഹം ഓണ്‍ലൈനിലൂടെ വാങ്ങിയ 3743 നമ്പര്‍ ടിക്കറ്റിലൂടെയായിരുന്നു ഭാഗ്യം തേടിയെത്തിയത്.

ഇത് രണ്ടാം തവണയാണ് അദ്ദേഹം ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്നത്. അപ്രതീക്ഷിതമായ വാര്‍ത്തയെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു

×