രണ്ടു ജോഡി സഹോദരിമാര്‍ ഒരുമിച്ച് മറീന്‍ കോര്‍പ്‌സ് പരിശീലനം പൂര്‍ത്തിയാക്കി

New Update

പാരിസ് ഐലന്റ് (സൗത്ത് കരോളിന): ഒരു കുടുംബത്തിലെ ഇരട്ട സഹോദരിമാര്‍ ഉള്‍പ്പടെ മൂന്നുപേരും, മറ്റൊരു കുടുംബത്തിലെ രണ്ടു സഹോദരമാരും ഉള്‍പ്പടെ അഞ്ചുപേര്‍ മറീന്‍ കോര്‍പ്‌സ് സെന്ററില്‍ നിന്നു പഠനവും, പരിശീലനവും പൂര്‍ത്തിയാക്കി സര്‍വീസില്‍ പ്രവേശിക്കുന്നു.

Advertisment

publive-image

പനാമ സിറ്റിയില്‍ ജനിച്ച് ലാസ്‌വേഗസിലേക്ക് ചെറുപ്രായത്തില്‍ കുടിയേറിയ മൂന്നു സഹോദരിമാരായ മറിയ (21), വനേസ (22), മെലിസ (22) എന്നിവര്‍ ചെറുപ്പത്തില്‍ തന്നെ മിലിട്ടറിയില്‍ ചേരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ വനേസയും മെലിസയും ഇരട്ട കുട്ടികളും, മറിയ ഇവരുടെ ഇളയ സഹോദരിയുമാണ്. 'ഞങ്ങള്‍ മൂന്നുപേരും എല്ലാ കാര്യങ്ങളിലും ഒരുപോലെയാണ്'- അവര്‍ പറഞ്ഞു.

പഠനത്തില്‍ സമര്‍ത്ഥയായ മെലിസ പൊളിറ്റിക്കല്‍ സയന്‍സ്, മെഡിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലും, വനേസ പൊളിറ്റിക്കല്‍ സയന്‍സ്, ലീഗല്‍ സയന്‍സ് എന്നീ വിഷയങ്ങളിലും പഠനം തുടരുന്നു. മറീന്‍ കോര്‍പ്‌സ് പരിശീലനം പൂര്‍ത്തിയാക്കിയ ഇവരെ മിലിട്ടറി ഓക്കുപ്പേഷണല്‍ സ്‌പെഷാലിറ്റിയിലാണ് (എം.ഒ.എസ്) നിയോഗിച്ചിരിക്കുന്നത്. ഇവര്‍ മൂന്നുപേരും നാച്വറലൈസ് സിറ്റിസണ്‍സ് ആണ്.

വിര്‍ജീനിയയില്‍ നിന്നുള്ള മറ്റു രണ്ടു സഹോദരിമാര്‍ ആഷ്‌ലിയും (19), ആംബറുമാണ് (22).പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് കമ്യൂണിക്കേഷന്‍സിലും, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ടേഷനിലുമാണ് നിയമനം ലഭിച്ചിരിക്കുന്നത്.

ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം ചെയ്യുന്നതിനുള്ള അഞ്ചുപേരുടേയും സന്നദ്ധത പ്രത്യേകം പ്രശംസിക്കപ്പെടുന്നതോടൊപ്പം, മറ്റുള്ളവര്‍ക്ക് പ്രചോദനംകൂടിയാണ്.

two jodi sisters
Advertisment