ഉല്ലാസയാത്ര നടത്തിയ പതിമൂന്നുകാരിയുടെ കാറിടിച്ചു രണ്ടുപേര്‍ കൊല്ലപ്പെട്ടു !

New Update

publive-image

സാന്‍ഡിയാഗോ: അമ്മയുടെ കാര്‍ മോഷ്ടിച്ചു രാത്രി 11 നുശേഷം കൂട്ടുകാരിയേയും കൂട്ടി ഉല്ലാസയാത്ര നടത്തിയ പതിമൂന്നുകാരിയുടെ കാറിടിച്ചു 2 പുരുഷന്മാര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

Advertisment

ട്രാഫിക്ക് വയലേഷനെ തുടര്‍ന്നു പോലീസ് വാഹനം തടഞ്ഞു. കാറില്‍ ഉണ്ടായിരുന്നവര്‍ രണ്ടു പേരും കൗമാര പ്രായക്കാരായിരുന്നുവെന്ന് പോലീസ് അറിഞ്ഞിരുന്നില്ല. പോലീസിനെ കണ്ടതും രണ്ടുപെണ്‍കുട്ടികളും കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു.

തുടര്‍ന്ന് ചുറ്റുപാടും നടത്തിയ അന്വേഷണത്തിലാണ് കാര്‍ ശരീരത്തിലൂടെ കയറി കിടന്നുറങ്ങുകയായിരുന്ന ഭവനരഹിതരായ രണ്ടുപേര്‍ രക്തത്തില്‍ കുളിച്ച് സമീപത്തുള്ള കുറ്റികാട്ടില്‍ കണ്ടെത്തിയത്. ഒരാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. മറ്റൊരാളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാറില്‍ നിന്നിറങ്ങി ഓടിയ രണ്ടുകുട്ടികളേയും അറസ്റ്റു ചെയ്ത് മാതാപിതാക്കളുടെ കസ്റ്റഡിയില്‍ വിട്ടയച്ചതായി എസ്‌കോണ്ടിസ് പോലീസ് ലഫ്റ്റ് കെവിന്‍ പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുപേരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറിച്ചും പോലീസ് വിശദീകരണം നല്‍കിയില്ല.

us news
Advertisment