പ്രണയം നടിച്ച് 17കാരിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കളെ വയനാട് നിന്ന് പൊക്കി

New Update

publive-image

Advertisment

വയനാട് ; പ്രണയംനടിച്ച് 17കാരിയെ പീഡിപ്പിച്ച കേസിൽ യുവാക്കൾ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ലക്ഷ്മി നാരായണൻ (19), വയനാട് കക്കവയാൽ സ്വദേശി അഫ്സൽ എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വയനാട് നിന്നും പ്രതികളെ പിടികൂടിയത്. പ്രതികൾ മുൻപ് ലഹരികേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ മറ്റൊരു കേസിലും കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയിരുന്നു. കല്ലൂപ്പാറ ചെങ്ങരൂർ സ്വദേശി സുധീഷ് കുമാറിനെയാണ് കീഴ്‌വായ്പ്പൂർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സ്കൂളിൽ നിന്നും ബസ്സിറങ്ങിയ കുട്ടി വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു പീഡനം.

തിങ്കളാഴ്ച്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം. ഭയന്നുപോയ കുട്ടി വീട്ടിലെത്തി മാതാവിനോട് വിവരം പറഞ്ഞു. തുടർന്ന് അമ്മ സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു. വനിതാപൊലീസ് വീട്ടിലെത്തി മാതാവിന്റെ സാന്നിധ്യത്തിൽ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായുള്ള പരാതിയും അല്പ സമയം മുമ്പ് പുറത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനായ പ്രതി കിരൺ ഒളിവിലാണെന്നാന്ന് സൂചന. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിൽ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. അധ്യാപകനെതിരെ പോക്സോ കേസാണ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പട്ടിമറ്റം സ്വദേശിയായ അധ്യാപകനാണ് പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത്. പ്രതിക്കായി അന്വേഷണം പുരോ​ഗമിക്കുകയാണ്.

Advertisment