വടക്കഞ്ചേരിയില്‍ കെ. എസ്.ആർ.ടി.സി ബസും ടൂറിസ് റ്റ് ബസും കൂട്ടിയിടിച്ചതിൽ കൊല്ലം ജില്ലക്ക് നഷ്ടമായത് രണ്ട് യുവാക്കളെ

author-image
Charlie
New Update

publive-image

Advertisment

കൊല്ലം: പാലക്കാട്ട് വടക്കഞ്ചേരിയില്‍ കെ. എസ്.ആർ.ടി.സി ബസും ടൂറി സ് റ്റ് ബസും കൂട്ടിയിടിച്ചതിൽ കൊല്ലം ജില്ലക്ക് നഷ്ടമായത് രണ്ട് യുവാക്കളെ. വെളിയം വെെദ്യൻകുന്ന് ഓമനകുട്ടൻ, ദേവി ദമ്പതികളുടെ മകൻ അനൂപ് (22), പുനലൂർ മണിയാർ,എരിച്ചിക്കൽ ചരുവിള കോട്ടത്തല വീട്ടിൽ ഉദയഭാനു, ശശികല ദമ്പതികളുടെ മകൻ ദീപു ഭാനു ( അപ്പൂസ് 27 ) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

കഴിഞ്ഞ ദിവസം വെെകിട്ട് 3.30 ന് വീട്ടിൽ നിന്ന് കാേയമ്പത്തുരിൽ തുടർ വിദ്യാഭ്യാസ അഭിമുഖത്തിനായി പോയതായിരുന്നു അനൂപ്. ട്രയിന്‍ നഷ്ടമായതാണ് അനൂപിന് നിര്‍ഭാഗ്യമായത്. അനൂപും ദീപുവും പിതാവ് സ്കൂട്ടറിൽ അനൂപിനെ കാെട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ കാെണ്ടുവന്നു. താമസിച്ച് എത്തിയതിനാൽ ട്രെയിൻ കിട്ടിയില്ല. തുടർന്ന് കാെട്ടാരക്കര കെ.എസ്.ആർ.ടി.സി ബസിൽ പാേകുകവാൻ തീരുമാനിച്ചു. ചന്ദനത്താേപ്പ് ഐ.ടി.ഐ പാസായ അനുപ് മറ്റാെരു കാേഴ്സിന് ചേരാൻ പോവുകയായിരുന്നു.

അനൂപ് കെ. എസ്. ആർ.ടി.സി ബസിന്റെ പിൻ ഭാഗത്തായി ഇരിക്കുകയായിരുന്നു. പിറകുവശത്തുകൂടി അമിത വേഗതയിൽ പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ചു.ബസ് അപകടത്തിൽ കോയമ്പത്തൂർ അമൃതവിശ്വവിദ്യാ പീഠത്തിലെ പി എച്ച് ഡി വിദ്യാർത്ഥിയാണ് മരിച്ച ദീപു ഭാനു പൂജയുടെ അവധിക്ക് വന്നിട്ട് തിരിച്ച് പോകും വഴിയാണ് അപകടം സംഭവിച്ചത്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ മോർച്ചറിയിലാണ്.ധന്യ ഭാനു സഹോദരിയാണ്

Advertisment