/sathyam/media/post_attachments/cR6iGjSQeovCtIcnyAOL.jpg)
ആറ്റിങ്ങൽ : പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിൽ ആറ്റിങ്ങൽ മാമം പെട്രോൾ പമ്പിന് സമീപത്ത് വച്ച് കെഎസ്ആർടിഎസ് ബസ്സിന് നേരെ കല്ലെറിഞ്ഞ സംഭത്തിലെ രണ്ട് പ്രതികൾ അറസ്റ്റിൽ. കോരാണി 18 മൈൽ സ്വദേശികളായ മുഹമ്മദ് അസ്സലാം (20), മുഹമ്മദ് തൗഫീഖ് (19) എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ആറ്റിങ്ങൽ മാമം പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇരുചക്ര വാഹനത്തിൽ എത്തിയ പ്രതികൾ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിയുകയായിരുന്നു.
കല്ലേറിൽ ബസ്സിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നിരുന്നു. തകർന്ന ഗ്ലാസ് ചില്ലുകൾ ദേഹത്ത് തറച്ച് ഡ്രൈവറക്ക് പരിക്കും പറ്റിയിരുന്നു. പോലീസ് എത്തിയപ്പോഴേക്കും മാമം പാലത്തിനു താഴ് ഭാഗത്തേക്ക് പ്രതികൾ കടന്നു കളയുകയായിരുന്നു. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് ആറ്റിങ്ങൽ സി ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ മാമ ഭാഗത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us