കുവൈറ്റ് : കുവൈറ്റില്‍ അനധികൃതമായി താമസിച്ച് വേശ്യാവൃത്തി നടത്തിവന്ന രണ്ട് യുവതികള്‍ പിടിയില്‍ . ഇവരില്‍ ഒരാളുടെ മൂന്നു വയസ്സുകാരിയായ മകളും പൊലീസ് കസ്റ്റഡിയിലുണ്ട് . പണത്തിനു വേണ്ടി ഇവര്‍ ഭ്രൂണഹത്യയും നടത്തിയിരുന്നു. ഫര്‍വാനിയയിലാണ് സംഭവം .
/sathyam/media/post_attachments/3y3jlA7ftpqrZuKEreoa.jpg)
യുവതികളെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇരുവര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ ഇല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്റെ വാറണ്ട് പ്രകാരം ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ റെയ്ഡില്‍ സ്‌പോണ്‍സര്‍മാരുടെ കീഴില്‍ നിന്ന് ഒളിച്ചോടിയ രണ്ട് യുവതികളെ കൂടി കണ്ടെത്തി.
പരിശോധനയില്‍ കുപ്പികളില്‍ സൂക്ഷിച്ചിരുന്ന ഭ്രുണങ്ങളും കണ്ടെത്തി. യുവതികളെ തുടരന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.