കിളിമാനൂരിൽ ബസ് യാത്രക്കാരിയുടെ ബാഗും പണവും തട്ടിയെടുത്ത നാടോടി സ്ത്രീകൾ പിടിയിൽ

author-image
Charlie
Updated On
New Update

publive-image

കൊല്ലം: കിളിമാനൂരിൽ കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ഭയപ്പെടുത്തി ബാഗും പണവും തട്ടിയെടുത്ത നാടോടി സ്ത്രീകളെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ, വിജയനഗർ കോളനിയിൽ, ഡോർ നമ്പർ 17 ൽ ശാന്തി .എൽ (45), ഡോർ നമ്പർ 16 ൽ ലക്ഷ്മി. ആർ (40) എന്നിവരെയാണ് പിടികൂടിയത്.

Advertisment

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ന് ആറാംന്താനത്ത് വച്ചായിരുന്നു സംഭവം. മുതുവിളയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന കല്ലറ, മരുതമൻ, പൂരുട്ടാതി വീട്ടിൽ എസ്. റോഷിക കുമാരിയുടെ വാനിറ്റി ബാഗും പണമടങ്ങിയ പഴ്സും ബസിലുണ്ടായിരുന്ന നാടോടി സ്ത്രീകൾ ഭയപ്പെടുത്തി തട്ടിയെടുത്തശേഷം ബസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിയ്ക്കുകയും ചെയ്തിരുന്നു. ബാഗ് നഷ്ടപ്പെട്ട സ്ത്രീ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് യാത്രക്കാരും കണ്ടക്ടറും ചേർന്ന് യുവതികളെ തടഞ്ഞുവച്ച ശേഷം പോലീസിൽ വിവരമറിയിയ്ക്കുകയുമായിരുന്നു. തുടർന്ന് പണം നഷ്ടപ്പെട്ട സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. പ്രതികളിൽ നിന്നും ബാഗും, പഴ്സും, പണവും പോലീസ് കണ്ടെടുത്തു.

കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ്ഐ വിജിത്ത് .കെ നായർ, ജിഎസ്ഐ രാജേന്ദ്രൻ, എഎസ്ഐ ഷജിം, എസ് സിപിഒ രജിത്ത് രാജ്, സിപിഒ അജി,ഡബ്ലിയു സിപിഒ ശ്രീക്കുട്ടി, നസീഹത്ത് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. നിരവധി പോലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരേ മോഷണവും പിടിച്ചുപറിയുൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ടെന്ന് പോലീസ്‌.

Advertisment