Advertisment

ബോധരഹിതയായ അമ്മയുടെ ജീവൻ രക്ഷിച്ച് രണ്ടു വയസുകാരി: അഭിന്ദനങ്ങൾ കൊണ്ടു മൂടി സോഷ്യൽ മീഡിയ

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

ചില സമയങ്ങളിൽ ചെറിയ കുട്ടികളുടെ പ്രവർത്തികൾ നമ്മെ അദ്ഭുതപ്പെടുത്തും. അപകടങ്ങൾ എന്താണെന്നു പോലും മനസിലാകാത്ത പ്രായത്തിൽ രണ്ടു വയസുള്ള ഒരു പെൺകുഞ്ഞ് അമ്മയുടെ ജീവൻ രക്ഷിക്കാൻ കാരണമായിരിക്കുകയാണ്.

ഉത്തർ പ്രദേശിലെ മൊറാദാബാദ് റെയിൽവേ സ്റ്റേഷനില്‍ ബോധരഹിതയായ അമ്മയുടെ ജീവൻ രക്ഷിച്ച കുരുന്നിനെ അഭിന്ദനങ്ങൾ കൊണ്ടു മൂടുകയാണ് സോഷ്യൽ ലോകം. അമ്മ ബോധരഹിതയായി കിടക്കുന്നത് ഒന്നും മനസിലാകാതെ ആ രണ്ടു വയസുകാരി ആദ്യം പേടിച്ച് കരഞ്ഞെങ്കിലും, പെട്ടെന്നുതന്നെ എഴുന്നേറ്റ് അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ അരികിലെത്തി.

എന്നിട്ട് അവരുടെ കൈപിടിച്ച് അമ്മയുടെ അരികിലെത്തിക്കുകയായിരുന്നു. എഎൻഐ യുടെ ട്വിറ്റർ പേജിൽ പങ്കുവച്ച അമ്മയെ രക്ഷിക്കുന്ന, പിച്ചവച്ചു നടക്കുന്ന ഈ കുഞ്ഞിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.

അമ്മയ്ക്കരികിൽ മറ്റൊരു പിഞ്ചു കുഞ്ഞുകൂടെയുണ്ടായിരുന്നു. റെയിൽവേ പൊലീസ് ഉടൻ തന്നെ സ്ത്രീയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ഉടനടി ജില്ലാ ആശുപത്രിയിൽ എത്തിച്ചതായി ആർപിഎഫ് ഉദ്യോഗസ്ഥൻ മനോജ് കുമാർ അറിയിച്ചു.

children
Advertisment