/sathyam/media/post_attachments/e01vEPu8qTOadfoQ7QCg.jpg)
കുവൈറ്റ്: മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.എ ഖാദറിന്റെ വിയോഗത്തിൽ കല(ആർട്ട്) കുവൈറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. പുരോഗമനോന്മുഖവുമായ നിലപാട് തന്റെ സര്ഗാത്മക സൃഷ്ടികളിൽ പ്രതിഫലിപ്പിച്ച സാഹിത്യകാരനാണ് യു.എ ഖാദർ.
2006 ലെ കല(ആർട്ട്) കുവൈറ്റ് സാംബശിവൻ പുരസ്‌കാരം യു.എ ഖാദറിനായിരുന്നു സമർപ്പിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി കല(ആർട്ട്) കുവൈറ്റിന്റെ ക്ഷണപ്രകാരം ആ വർഷം അദ്ദേഹം കുവൈറ്റിൽ എത്തുകയുണ്ടായി.
കേരളീയ ജീവിതത്തിന്റെ അകത്തളം തൊട്ടുണർത്തിയ അമ്പതിൽ പരം കഥകളുടെ ചരിത്രപശ്ചാത്തലം, അരനൂറ്റാണ്ടിലധികം കാലത്തെ സാഹിത്യ ജീവിതത്തിൽ നിരവധി നോവലുകൾ, ലേഖന സമാഹാരം, യാത്രാവിവരണം, ബാലസാഹിത്യകൃതികൾ തുടങ്ങി കേരളത്തിന്റെ പുരോഗമന കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു യു.എ ഖാദർ.
മലയാള സാഹിത്യത്തിനും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനും നികത്താനാവാത്ത നഷ്ടമാണ് യുഎ ഖാദറിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹത്തിന്റെ സംഭാവനകൾ ലോകം ഉള്ളിടത്തോളം കാലം നിലനില്ക്ക്കുമെന്നും കല (ആർട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ്, ജനറൽ സെക്രട്ടറി ശിവകുമാർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us