മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ് ) ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

author-image
Gaana
New Update

ഷാർജ: മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ് ) ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന ഇഫ്താർ മീറ്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.വൈ.എ റഹീം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

എം. ജി.സി.എഫ് പ്രസിഡണ്ട് പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. ടി.വി. നസീർ,ശ്രീനാഥ് കാടഞ്ചേരി , ടി.എ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. നൗഷാദ് മന്ദങ്കാവ് സ്വാഗതവും, സുകേശൻ പൊറ്റെക്കാട് നന്ദിയും പറഞ്ഞു. ഷാർജയിലെ സാമൂഹിക- സംസ്കാരിക രംഗത്തെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.വി.കെ. റിഷാദ്,പ്രവീൺ വക്കേക്കാട്,അനിൽ മുഹമ്മദ്,കെ.എം റഷീദ്, ഹരി ഭക്തവത്സൻ ,ഉല്ലാസ് ജയന്തൻ, മുസ്ഥഫ കൊച്ചന്നൂർ, രതീഷ്കുമാർ , അനിൽകുമാർ ,അഭി രാജൻ, രജീഷ് രമേശ് എന്നിവർ നേതൃത്വം നൽകി.

Advertisment