New Update
/sathyam/media/post_attachments/VJNJV7QrOlAySAxqdnek.jpg)
അബുദാബി: യു എ ഇയിൽ 1988 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 6,18,148 ആയി. കൊവിഡിൽ നിന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ 1922 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,97,008 ആയി. ആറ് മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
Advertisment
2,49,333 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 55.8 മില്യൺ കൊവിഡ് ടെസ്റ്റുകൾ നടത്തി. 19,367 സജീവ കേസുകൾ നിലവിൽ രാജ്യത്ത് ഉണ്ട്. 14.6 മില്യൺ വാക്‌സിൻ ഇതുവരെ വിതരണം ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1773 ആയി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us