/sathyam/media/post_attachments/u7cWsbC7sPfby6VIkpWZ.jpg)
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സഹായമഭ്യര്‍ത്ഥിച്ച് യു.എ.ഇ. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും യുഎഇയിലേക്ക് അയക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി ഒരു ദേശീയമാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
യുഎഇയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്നതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. എന്നാല്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ഇന്ത്യയിലേക്ക് അവധിക്ക് വന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരിച്ചുപോകാന്‍ സാധിക്കുന്നില്ല.
ഇവരെ തിരിച്ചുകൊണ്ടുപോകുന്നതിനുള്ള അനുമതിയാണ് ഇന്ത്യയോട് യുഎഇ ആവശ്യപ്പെടുന്നത്. കുറഞ്ഞ കാലയളവിലേക്ക് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കുന്നതിനും നിയമിക്കുന്നതിനുമുള്ള അനുമതിയും തേടുന്നുണ്ട്.
യുഎഇ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അനുമതി തന്നാല്‍ ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടുപോകുന്നതിന് പ്രത്യേക വിമാനം അയക്കാമെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്.
11380 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് ബാധിച്ചത്. 89 പേര്‍ മരിച്ചു. 2181 പേരുടെ രോഗം ഭേദമായി.