ആത്മവിശ്വാസത്തോടെ നാട്ടിലേക്ക് മടങ്ങാം ! കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളാലും മറ്റും തൊഴിൽ നഷ്ടപ്പെട്ടോ ഉപേക്ഷിച്ചോ എത്തിയ മലയാളികൾക്ക് ജീവിതം വീണ്ടും വർണാഭമാക്കാൻ യുഎഇ കെഎംസിസി അവസരമൊരുക്കുന്നു !

New Update

publive-image

വിവിധ രാജ്യങ്ങളിലെ തൊഴിലിടങ്ങളിൽ നിന്ന് പതിറ്റാണ്ടുകളായി ആർജിച്ച പ്രവൃത്തി പരിചയം മാത്രമാണ് മിക്ക പ്രവാസികളുടേയും മൂലധനം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളാലും മറ്റും തൊഴിൽ നഷ്ടപ്പെട്ടോ ഉപേക്ഷിച്ചോ എത്തിയ മലയാളികൾക്ക് വിവിധ സംസ്ഥാനങ്ങളിലെ അവസരങ്ങളെ പരിചയപ്പെടുത്തി ജീവിതം വീണ്ടും വർണാഭമാക്കാൻ യുഎഇ കെഎംസിസി അവസരമൊരുക്കുന്നു.

Advertisment

ഉപജീവനത്തിനു പുതിയ സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന നിരവധി സംസ്ഥാനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. കെഎംസിസിയുടെ പ്ലാറ്റ്ഫോം ഉപയോഗിച്ചു മടങ്ങിവരുന്ന പ്രവാസികൾക്ക് പുനരധിവാസത്തിനുള്ള വേദിയൊരുക്കാൻ സാധിക്കും.

ഭാവിയെ കുറിച്ചുള്ള ആശങ്കകളില്ലാതെ പ്രവാസികൾക്ക് ആത്മവിശ്വാസത്തോടെ നാടണയാൻ എപ്രകാരമാണ് മുൻപോട്ട് പോവേണ്ടത് എന്ന് സംവദിക്കുന്ന ശില്പശാലയാണ് യുഎഇ കെഎംസിസി ഓൾ ഇന്ത്യ കെഎംസിസിയുമായി ചേർന്ന് ഒരുക്കുന്നത്.

ആദ്യ സെഷൻ 2021 ജനുവരി 30 ന് മലപ്പുറത്ത് വെച്ച് നടക്കും. തുടർന്നുള്ള സെഷനുകൾ പ്രവാസികൾ അധിവസിക്കുന്ന വിവിധരാജ്യങ്ങളിലാണ് സംഘടിപ്പിക്കപ്പെടുക.

യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി പികെ അൻവർ നഹ, എഐ കെഎംസിസി പ്രസിഡണ്ട് നൗഷാദ്, എഐ കെഎംസിസി ജനറൽ സെക്രട്ടറി ഷംസുദ്ധീൻ എന്നിവരാണ് ഈ ശില്പശാലക്ക് നേതൃത്വം നൽകുന്നത്.

തിയതി: 2021 ജനുവരി 30, സമയം: 3:00pm - 6:00pm, വേദി: എഐ ഇന്റർനാഷണൽ കോളേജ്, ഇൻകെൽ സിറ്റി, മലപ്പുറം. നേരത്തെ രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്ക് മാത്രമാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുക.

രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട ഫോൺ നമ്പർ: +91 85890 34287.

വാട്സാപ്പ് നമ്പർ: +971555322566.

gulf pravasi
Advertisment