യുഎഇയിൽ ജൂൺ 21ന് വേനൽക്കാലം ആരംഭിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. മെയ് മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിലെ വായുവിന്റെ താപനില രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏകദേശം 2 ° C മുതൽ 3 ° C വരെ വർദ്ധിക്കും.
അതേസമയം, ചില പ്രദേശങ്ങളിൽ ഉച്ചക്ക്ശേഷം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മെറ്റീരിയോളജി അധികൃതർ അഭിപ്രായപ്പെട്ടു. മെയ് മാസത്തെ അപേക്ഷിച്ച് ഈ മാസത്തിൽ പ്രത്യേകിച്ച് രണ്ടാം പകുതിയിൽ ഈർപ്പം കുറയും. അതിനാൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കുറവാണ്.
ജൂണിലെ ശരാശരി താപനില 33 ° C നും 35.7 ° C നും ഇടയിലായിരിക്കും. പരമാവധി താപനില 39.7 ° C നും 42.7 ° C നും ഇടയിലും ഏറ്റവും കുറഞ്ഞ വായുതാപനില 26.6 മുതൽ 29.2 ° C വരെയുമായിരിക്കും. വേനൽക്കാലം എത്തുന്നതിന് മുന്നോടിയായി ​ഗൾഫ് രാജ്യങ്ങളിൽ പുറം തൊഴിലാളികൾക്ക് നിർബന്ധിത ഉച്ചവിശ്രമവും പ്രഖ്യാപിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us