യുഎഇയിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

New Update

ദുബായ്: യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്കുള്ള ഔദ്യോഗിക ഈദ് അൽ അദ്ഹ അവധികൾ പ്രഖ്യാപിച്ചു.

Advertisment

publive-image

ചന്ദ്രന്റെ ദർശനത്തെ ആശ്രയിച്ചായിരിക്കും ഉത്സവ അവധിയുടെ ദൈർഘ്യം തീരുമാനിക്കപ്പെടുക. നാല് ദിവസമാണ് അവധി ലഭിക്കുക. വാരാന്ത്യഅവധി കൂടി കണക്കാക്കുമ്പോൾ ആറ് ദിവസം വരെ അവധി ലഭിച്ചേക്കാം.

ഇസ്‌ലാമിക ഹിജ്‌റി കലണ്ടർ പ്രകാരം 9 മുതൽ 12 വരെയാണ് ദുൽഹിജ്ജ എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു.

ഇതിൽ ഇസ്ലാമിലെ ഏറ്റവും പവിത്രമായ ദിവസമായി കണക്കാക്കുന്നത് ദുൽഹിജ്ജ 9 അറഫാത്ത് ദിനമാണ്. ഇത് ത്യാഗത്തിന്റെ ഉത്സവം എന്നറിയപ്പെടുന്നു.

​ഗ്രീ​ഗോറിയൻ കലണ്ടർ പ്രകാരമുള്ള അവധി ദിവസങ്ങൾ ജൂൺ 18-ന് തീരുമാനിക്കപ്പെടും. ഇസ്ലാമിക മാസത്തിന്റെ ആരംഭം സൂചിപ്പിക്കുന്ന ചന്ദ്രക്കല കാണുമ്പോൾ ​ഗ്രി​ഗോറിയൻ കലണ്ടർ തിയതി അധികൃതർ നിശ്ചയിക്കും.

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം അറഫാത്ത് ദിനം ജൂൺ 27-ന് ആകാൻ സാധ്യതയുണ്ട്. ഈദ് അടുത്ത ദിവസമായ ജൂൺ 28-ന് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ, അവധി ജൂൺ 27 ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെയാകാനാണ് സാധ്യത.

Advertisment