യുഎഇ-ഇസ്രയേല്‍ നയതന്ത്ര ബന്ധ കരാര്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബഹ്റിനിലെത്തി. അബുദാബി കിരീടാവകാശിയുമായി മൈക്ക് പോംപിയോ ഫോണില്‍ ചര്‍ച്ച നടത്തി

New Update

publive-image

ദുബായ്: അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ എല്ലാ മേഖലകളിലുമുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം.

Advertisment

യുഎഇയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധവും അതുവഴി മേഖലയില്‍ സമാധാനത്തിന്‍റെയും സുസ്ഥിരതയുടെയും അടിത്തറ ബലപ്പെടുത്തുന്നതുമായ കാര്യങ്ങളും ഇരുവരുടെയും ചര്‍ച്ചയില്‍ വിഷയമായി. ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള നിരവധി പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും ഇരുവരും തമ്മില്‍ സംസാരിച്ചു. ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലിലെയും (ജിസിസി) മിഡില്‍ ഈസ്റ്റ് മേഖലയിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, കോവിഡിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയും ചര്‍ച്ചയായി.

അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബഹ്റിനിലെത്തി. യുഎഇ-ഇസ്രയേല്‍ നയതന്ത്ര ബന്ധ കരാര്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പോംപിയോയുടെ സന്ദര്‍ശനം. നേരത്തെ യുഎഇ-ഇസ്രയേല്‍ നയതന്ത്ര ബന്ധത്തിന് തുടക്കമിട്ട് ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയിലായിരുന്നു യുഎഇ-ഇസ്രയേല്‍ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്.

uae israyel
Advertisment