പ്രവാസികളായ ഗര്‍ഭിണികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും യുഎഇയില്‍ കൊവിഡ് പരിശോധന സൗജന്യമാക്കും

New Update

publive-image

അബുദാബി: പ്രവാസികളില്‍ ഗര്‍ഭിണികള്‍, 50 വയസിന് മുകളിലുള്ളവര്‍, കൊവിഡ് ബാധിതരുമായി ഇടപഴകിയവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് കൊവിഡ് പരിശോധന സൗജന്യമാക്കും.

Advertisment

അടുത്തയാഴ്ച മുതലാണ് സൗജന്യ പരിശോധന. അബുദാബി കിരീടവകാശിയും യുഎഇ സായുധസേനയുടെ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാനാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.

സ്വദേശികള്‍ക്കും അവരുടെ വീട്ടുജോലിക്കാര്‍ക്കും കൊവിഡ് പരിശോധന സൗജന്യമാണ്.

Advertisment